Last Modified ബുധന്‍, 23 മാര്‍ച്ച് 2016 (14:29 IST)
ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ജോഡി ദിലീപും കാവ്യാമാധവനും വീണ്ടും ഒന്നിക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പിന്നെയും’ എന്ന ചിത്രത്തിലാണ് ഇവര്‍ ജോഡിയാകുന്നത്.
തിരുവനന്തപുരത്ത് മേയ് 11ന് ചിത്രീകരണം ആരംഭിക്കുന്ന പിന്നെയും അടൂര്‍ ഗോപാലകൃഷ്ണന്‍ ശൈലിയിലുള്ള ഒരു ത്രില്ലറാണെന്നാണ് സൂചന. ദിലീപ് ആദ്യമായാണ് അടൂര്‍ ചിത്രത്തിന്‍റെ ഭാഗമാകുന്നത്.
എം ജെ രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന പിന്നെയും താരസമൃദ്ധമാണ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, കെ പി എ സി ലളിത, വിജയരാഘവന്‍, രവി വള്ളത്തോള്‍, കരമന സുധീര്‍, സൃന്ദ, നന്ദു തുടങ്ങിയവര്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
അടൂര്‍ ഗോപാലകൃഷ്ണന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2008ല്‍ പുറത്തിറങ്ങിയ ഒരുപെണ്ണും രണ്ടാണും ആണ് അടൂര്‍ ഒടുവില്‍ ചെയ്ത സിനിമ.
മമ്മൂട്ടി ഉള്‍പ്പടെ മലയാളത്തിലെ
വ്യഖ്യാതരായ അഭിനേതാക്കള്‍ക്ക് അന്താരാഷ്ട്രപ്രശസ്തി നേടിക്കൊടുത്ത സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ദിലീപിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ഒരു സുവര്‍ണാവസരമാണെന്നുതന്നെ പറയാം. മതിലുകള്‍ പോലെ, വിധേയന്‍ പോലെ ദിലീപിന് ഒരു ക്ലാസിക് ചിത്രമായിരിക്കും ‘പിന്നെയും’ എന്ന് നിസംശയം പറയാം.