മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിന്‍റെ പുതിയ സിനിമയുടെ ചര്‍ച്ചകളും പൂര്‍ത്തിയായി. തമിഴകത്തെ ഷങ്കര്‍ ഒരുക്കുന്ന സിനിമകള്‍ പോലെ വമ്പന്‍ ബജറ്റില്‍ ഒരു കോമഡി ആക്ഷന്‍ ക്രൈം ത്രില്ലറായിരിക്കും ഈ ചിത്രം. സെവന്‍ ആര്‍ട്സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രിയദര്‍ശന്‍ തന്നെയാണ് തിരക്കഥ. മോഹന്‍ലാലും ദുല്‍ക്കര്‍ സല്‍മാനും ഉള്‍പ്പെടുന്ന തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളായിരിക്കും ഈ സിനിമയുടെ ഹൈലൈറ്റ്. ഈ സിനിമയുമായി ഹോളിവുഡിലെ ആക്ഷന്‍ സംവിധായകര്‍ സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
WEBDUNIA|
മോഹന്‍ലാലും പ്രിയനും അടുത്തിടെ ഒന്നിച്ച ‘അറബീം ഒട്ടകോം പി മാധവന്‍നായരും’ വലിയ വിജയമാകാതിരുന്ന സാഹചര്യത്തിലാണ് ആ ക്ഷീണം പരിഹരിക്കാനായി ഒരു വമ്പന്‍ പ്രൊജക്ടിനായി ഒത്തുചേരാന്‍ ഇരുവരും തീരുമാനിച്ചത്.