മോഹന്‍ലാലിനെ ഇനി പിടിച്ചാല്‍ കിട്ടില്ല !

ഡെവിന്‍ ജോണ്‍

PRO
ഹിന്ദി ബോഡിഗാര്‍ഡിന്‍റെ അത്ഭുതാവഹമായ വിജയത്തിന് ശേഷം സംവിധായകന്‍ സിദ്ദിക്ക് ഒരു മലയാള ചിത്രം ഒരുക്കുകയാണ്. മോഹന്‍ലാല്‍ നായകനായ ചിത്രത്തിന് ‘ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍’ എന്നാണ് പേര്. ഒരുപാട് യുവതികളുടെ ഇഷ്ടം കവരുന്ന ഒരാളായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2013 വിഷുവിന് റിലീസ് ചെയ്യും.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ സംവിധായകന്‍ സിദ്ദിക്കും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും തമ്മില്‍ ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍റെ അന്തിമവട്ട ചര്‍ച്ച നടന്നു. സിദ്ദിക്ക് ഈ സിനിമയുടെ തിരക്കഥ ഇന്‍റര്‍‌വെല്‍ വരെ പൂര്‍ത്തിയാക്കിക്കഴിഞ്ഞതായാണ് വിവരം.

രണ്ട് പതിറ്റാണ്ടിന് മുമ്പ് ‘വിയറ്റ്നാം കോളനി’ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു സിദ്ദിക്കും മോഹന്‍ലാലും ആദ്യമായി ഒന്നിച്ചത്. അത് വമ്പന്‍ ഹിറ്റായി. അതിന് ശേഷം ഇരുവര്‍ക്കും ഒത്തുചേരാനായില്ല. ഇപ്പോള്‍ ആന്‍റണി പെരുമ്പാ‍വൂരിന്‍റെ ശ്രമഫലമായാണ് ഹിറ്റ്മേക്കറും യൂണിവേഴ്സല്‍ സ്റ്റാറും വീണ്ടും കൈകൊടുക്കുന്നത്. ആന്‍റണി നിര്‍മ്മിക്കുന്ന പതിനാറാമത്തെ സിനിമയായിരിക്കും ‘ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍’.

മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ കോമഡി ലേഡീസ് ആന്‍റ് ജെന്‍റില്‍മാനില്‍ ഉണ്ടായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പുനല്‍കുന്നു. ഒരുപാടു സ്ത്രീകളോട് ഇഷ്ടം കൂടുന്നവനാണ് ഈ ചിത്രത്തിലെ നായകന്‍. എന്നാല്‍ ഇത് മറ്റൊരു ‘കാസനോവ’യല്ല. യാദൃശ്ചികതകള്‍ അയാളെ അങ്ങനെയാക്കിത്തീര്‍ക്കുകയാണ്. ആശീര്‍വാദ് സിനിമാസും മാക്സ്‌ലാബും ചേര്‍ന്ന് സിനിമ പ്രദര്‍ശനത്തിനെത്തിക്കും.

WEBDUNIA|
അടുത്ത പേജില്‍ - കോടികളുടെ കിലുക്കവുമായി ഒരു വമ്പന്‍ സിനിമ !



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :