മോഹന്‍ലാലിനെ ഇനി പിടിച്ചാല്‍ കിട്ടില്ല !

ഡെവിന്‍ ജോണ്‍

PRO
മോഹന്‍ലാലിനെ നായകനാക്കി ഉദയ്കൃഷ്ണയും സിബി കെ തോമസും പുതിയൊരു തിരക്കഥയുടെ പണിപ്പുരയിലാണ്. ‘ആറുമുതല്‍ അറുപതുവരെ’ എന്നാണ് സിനിമയുടെ പേര്. സംവിധാനം ജോണി ആന്‍റണി. ജോയ് തോമസ് ശക്തികുളങ്ങരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രമണിത്.

‘ആറുമുതല്‍ അറുപതുവരെ’യിലൂടെ ഒരു തകര്‍പ്പന്‍ കോമഡി എന്‍റര്‍ടെയ്‌നര്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ ലക്‍ഷ്യമിടുന്നത്. ഈ സിനിമ മോഹന്‍ലാലിന്‍റെ ആരാധകര്‍ക്കുള്ള സമ്മാനമായിരിക്കും. ഒരു ‘തരിപ്പന്‍’ സിനിമയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തെ പരിചയപ്പെടുത്തുന്നത്.

കൊച്ചിയിലും ബാങ്കോക്കിലുമായി ചിത്രീകരിക്കുന്ന ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി വരികയാണ്. ഒരു ക്രിസ്ത്യന്‍ കൂട്ടുകുടുംബത്തിന്‍റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

WEBDUNIA|
അടുത്ത പേജില്‍ - മോഹന്‍ലാലും കൂട്ടുകാരികളും !



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :