ഈ വര്‍ഷം ഇതുവരെ മൂന്ന് സിനിമകളാണ് യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റേതായി പുറത്തുവന്നത്. കാസനോവ, ഗ്രാന്‍റ്‌മാസ്റ്റര്‍, സ്പിരിറ്റ് എന്നിവ. ഇതില്‍ കാസനോവ വന്‍ മുതല്‍ മുടക്കി തയ്യാറാക്കിയ സിനിമ ആയിരുന്നെങ്കിലും തിയേറ്ററുകളില്‍ തിരിച്ചടി നേരിടാനായിരുന്നു വിധി. എന്നാല്‍ അതിന് ശേഷം മോഹന്‍ലാല്‍ ഫോം വീണ്ടെടുത്തു.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഗ്രാന്‍റ്‌മാസ്റ്റര്‍ വന്‍ ഹിറ്റായി മാറി. മോഹന്‍ലാലിന്‍റെ സ്റ്റൈലിഷ് പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്. അതിന് ശേഷം രഞ്ജിത്തിന്‍റെ സ്പിരിറ്റിലൂടെയാണ് മോഹന്‍ലാല്‍ മാജിക് ആവര്‍ത്തിച്ചത്. രഘുനന്ദന്‍ എന്ന ആല്‍ക്കഹോളിക് കഥാപാത്രമായി മോഹന്‍ലാല്‍ മിന്നിത്തിളങ്ങിയപ്പോള്‍ സ്പിരിറ്റും സൂപ്പര്‍ഹിറ്റ്.
എന്തായാലും വിജയകഥ തുടരാന്‍ ഉറപ്പിച്ചുതന്നെയാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്‍റെ വരാന്‍ പോകുന്ന ചിത്രങ്ങളെല്ലാം വന്‍ വിജയം ലക്‍ഷ്യമിട്ടുള്ളതാണ്. ഓണത്തിന് ‘റണ്‍ ബേബി റണ്‍’ റിലീസാകും. ജോഷി സംവിധാനം ചെയ്ത ഈ കോമഡി ത്രില്ലര്‍ സച്ചിയാണ് രചിച്ചിരിക്കുന്നത്. ഈ സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് പ്രേക്ഷക സമൂഹത്തിനുള്ളത്.
റണ്‍ ബേബി റണ്ണിന് ശേഷം മോഹന്‍ലാലിന്‍റെ വമ്പന്‍ കൊമേഴ്സ്യല്‍ സിനിമകള്‍ അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. അവ ഏതൊക്കെ എന്ന് പരിശോധിക്കാം.
അടുത്ത പേജില്‍ - വരുന്നൂ.... ഗ്രാന്‍റ്‌മാസ്റ്റര്‍ പോലെ മറ്റൊരു ക്രൈം ത്രില്ലര്‍