മുംബൈ പോലീസില്‍ താരസംഗമം!

WEBDUNIA|
PRO
PRO
മുംബൈ പോലീസില്‍ ഒരുങ്ങുന്നത് ഒരു താരസംഗമം. റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പോലീസില്‍ പ്രധാന വേഷത്തിലെത്തുന്നത് പൃഥിരാജ്, റഹ്മാന്‍, ജയസൂര്യ എന്നിവരാണ്. ബോബി സഞ്‌ജയ് ടീമിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സസ്പെന്‍സ് ത്രില്ലറാണ് ചിത്രം. കാസനോവയ്ക്കുശേഷം റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ഇരുവരും വീണ്ടുമെത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

അസിസ്റ്റന്റ് കമ്മിഷണര്‍മാരായ ആന്റണി മോസസ്, ആര്യന്‍ ജോണ്‍ എന്നിവരായി യഥാക്രമം പൃഥിരാജും ജയസൂര്യയുമെത്തുമ്പോള്‍ കമ്മിഷണര്‍ ഫര്‍ഹാന്‍ അമനായി റഹ്മാനെത്തുന്നു. 2010-ല്‍ അനൌണ്‍സ് ചെയ്ത സിനിമയാണ് മുംബൈ പോലീസ്. ഇതിനിടെ കാസനോവയുടെ പ്രൊഡക്ഷന്‍ ജോലികള്‍ മൂലം ചിത്രം നീണ്ടുപോയി. പൃഥിരാജിന്റെ ഡേറ്റ് സംബന്ധിച്ച റോഷന്‍ ആന്‍ഡ്രൂസിന്റെ പരാമര്‍ശവും ചിത്രത്തെ വിവാദത്തിലാഴ്ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :