മീരയെ അമ്മയും കൈവിട്ടു?

WEBDUNIA|
PRO
PRO
മീരാ ജാസ്മിനെ അമ്മയും കൈവിട്ടോ? കൈവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതു സംബന്ധിച്ച് സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. താ‍രസംഘടനയായ അമ്മയുടെ ഷോയില്‍നിന്ന് ഒഴിവാക്കിയത് മീരയുടെ സമീപനം മൂലമാണെന്നാണ് വിവരം. ഇന്ദ്രജിത്തിനും പൃഥിരാജിനുമൊപ്പം ഷോയില്‍ നൃത്തമാടേണ്ടത് മീരാ ജാസ്മിനായിരുന്നു. എന്നാല്‍ റിഹേഴ്സിലിനിടെ മുങ്ങിയ മീരയെ കാത്ത് സൂപ്പര്‍ താരങ്ങള്‍ക്ക് വരെ ഇരിക്കേണ്ട അവസ്ഥ ഉണ്ടായപ്പോള്‍ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചിലപ്പോള്‍ ഇത് അപ്രഖ്യാപിത വിലക്കിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.

സൂപ്പര്‍താരങ്ങളുള്‍പ്പെടെ ഒരുമിച്ച് യാത്രചെയ്യുകയും ഭക്ഷണം കഴിയ്ക്കുകയും പരിപാടികള്‍ പരിശീലിയ്ക്കുകയും ചെയ്തപ്പോള്‍ മീരമാത്രം യാത്രചെയ്യാന്‍ മറ്റൊരു വിമാനവും മറ്റൊരു ഹോട്ടലും ആവശ്യപ്പെട്ടുവെന്നും വാര്‍ത്തയുണ്ട്. റിഹേഴ്‌സല്‍ ക്യാമ്പില്‍ മീരയെ എത്തിക്കാനായി പോയ ടാക്‌സി മണിക്കൂറുകള്‍ താരം താമസിച്ച ഹോട്ടലിന് മുന്നില്‍ കാത്തുകിടന്നെന്നും വളരെ വൈകിയാണ് തനിയ്ക്ക് അസുഖമാണെന്നും പരിപാടിയ്‌ക്കെത്തുന്നില്ലെന്നും മീര അധികൃതരെ അറിയിച്ചതത്രേ. മീര ചെയ്യേണ്ടിയിരുന്ന നൃത്തങ്ങളും മറ്റും പിന്നീട് മറ്റുതാരങ്ങള്‍ അരങ്ങിലെത്തിക്കുകയായിരുന്നു.

കാമുകനുമായി പിരിഞ്ഞതാണ് മീരയുടെ സ്വഭാവമാറ്റത്തിനു കാരണമെന്ന രീതിയിലുള്ള ഗോസിപ്പ് പ്രചാരണങ്ങള്‍ ഓണ്‍ലൈന്‍ മീഡിയയില്‍ ശക്തമാണ്. കാരണം വ്യക്തിപരമാണെങ്കില്‍ അത് പ്രൊഫഷനെ ബാധിയ്ക്കുന്ന രീതിയിലേക്ക് മാറുമ്പോള്‍ അത് അനുവദിക്കാനാവില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. മീരയ്ക്ക് സിനിമ കുറയാന്‍ കാരണമിതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :