വിവാഹത്തിന് ഏഴുനാള്‍ മുമ്പ് ഒരു സംഭവമുണ്ടാകുന്നു. വിവാഹം വരെ ഉണ്ടാകുമായിരുന്ന ഏഴ് സുന്ദര രാത്രികളെ ആ സംഭവത്തിന്‍റെ അലയൊലികള്‍ സ്വാധീനിക്കുന്നു. ഏഴുനാള്‍ പിന്നിട്ട് അയാള്‍ വിവാഹദിനത്തിലെത്തിയപ്പോള്‍ സംഭവിക്കുന്നതെന്ത്?
അതാണ് ‘ഏഴ് സുന്ദരരാത്രികള്‍’ എന്ന സിനിമയുടെ പ്രമേയം. ലാല്‍ ജോസ് - ദിലീപ് ടീമിന്‍റെ ‘ഏഴ് സുന്ദരരാത്രികള്‍’ ചിത്രീകരണം ആരംഭിച്ചു. ക്രിസ്മസിന് ദിലീപിന്‍റെ സമ്മാനമാണ് ഏഴ് സുന്ദര രാത്രികള്‍.
ലാല്‍ ജോസും ദിലീപും ഒരുമിക്കുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല, ആഗ്രഹിക്കുന്നുമില്ല. മീശമാധവന്‍, ചാന്തുപൊട്ട് തുടങ്ങിയ സിനിമകളുടെ മഹാവിജയം ആവര്‍ത്തിക്കണമെന്ന ലക്‍ഷ്യത്തോടെയാണ് അവര്‍ ഓരോ സിനിമയും പ്ലാന്‍ ചെയ്യുന്നത്.
“ഇത് പൂര്‍ണമായും ഒരു എന്‍റര്‍ടെയ്നറാണ്. നല്ല തമാശകളും സസ്പെന്‍സുമുള്ള ഒരു ചിത്രം” - തിരക്കഥാകൃത്ത് ജയിംസ് ആല്‍ബര്‍ട്ട് വെളിപ്പെടുത്തി.
ഈ സിനിമയില്‍ ദിലീപിന് ഒരു നായിക റിമ കല്ലിങ്കലാണ്. ഒരു പുതുമുഖ നായികയും ചിത്രത്തിലുണ്ടാകും. മുരളി ഗോപിയും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. വമ്പന്‍ സിനിമകളുടെ ഒപ്പമെത്തുകയും അവയെയെല്ലാം പിന്തള്ളി വന്‍ കിറ്റാകുകയും ചെയ്യുന്ന പതിവ് ദിലീപ് ചിത്രങ്ങള്‍ക്കുണ്ട്. ഏഴ് സുന്ദര രാത്രികളും അത് ആവര്‍ത്തിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
WEBDUNIA|
അടുത്ത പേജില്‍ - മാത്തുക്കുട്ടിയും നീലാകാശവും വന്നതുപോലെ!