ജഗതി ശ്രീകുമാറിന്‍റെ മകള്‍ ശ്രീലക്ഷ്മി സിനിമയില്‍ അഭിനയിക്കില്ല. സത്യന്‍ അന്തിക്കാടിന്‍റെ ‘സ്നേഹവീട്’ ഉള്‍പ്പടെയുള്ള സിനിമകളിലേക്ക് ക്ഷണമുണ്ടായിരുന്നു. “പപ്പയ്ക്ക് തല്‍പ്പര്യമുണ്ടായിരുന്നില്ല. വെറുതെ ജീവിതം കളയേണ്ട എന്നാണ് പറഞ്ഞത്. സിനിമാതാരമാകാന്‍ സൌന്ദര്യം മാത്രം മതി. എന്നാല്‍ സിവില്‍ സെര്‍വന്‍റാകാന്‍ വിവരവും വേണം. സൌന്ദര്യം ഏതുനിമിഷവും നശിക്കാം. എന്നാല്‍ അറിവ് നശിക്കില്ല എന്നാണ് പപ്പ പറഞ്ഞത്” - ശ്രീലക്ഷ്മി വ്യക്തമാക്കുന്നു.
തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുകയാണ് ശ്രീലക്ഷ്മി ഇപ്പോള്‍. എസ് എസ് എല്‍ സിക്ക് 92 ശതമാനം മാര്‍ക്കുണ്ടായിരുന്നു. മകളെ ഐ എ എസുകാരിയാക്കുക എന്നതാണ് ജഗതിയുടെ ആഗ്രഹം. മകളുടെ അഡ്മിഷന് പോയതും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ പോകുന്നതും കലാപരിപാടികള്‍ക്ക് ഒപ്പം പോകുന്നതും എല്ലാം ജഗതിയാണ്. സി ബി എസ് ഇ ജില്ലാ കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി ശ്രീലക്ഷ്മിയാണ് കലാതിലകം.
പൂര്‍ണ ആരോഗ്യവാനായി ജഗതി തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് ശ്രീലക്ഷ്മിയും അമ്മ കലയും.
WEBDUNIA|
റിപ്പോര്‍ട്ടിനും ചിത്രങ്ങള്‍ക്കും കടപ്പാട് - മനോരമ ആഴ്ചപ്പതിപ്പ്