കലയുടെ ചേച്ചിയുടെ ഭര്‍ത്താവിന്‍റെ സുഹൃത്തായിരുന്നു ജഗതി ശ്രീകുമാര്‍. അങ്ങനെ അവരുടെ വീട്ടില്‍ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. 1984ലാണ് സംഭവം. അന്ന് കല പഠിക്കുകയായിരുന്നു. ജഗതിയുടെ നിര്‍ബന്ധത്തില്‍ കല ‘ഇനിയും ഒരു കുരുക്ഷേത്രം’ എന്ന സിനിമയില്‍ അഭിനയിച്ചു.
അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു, മെയ്‌ദിനം, ദശരഥം, കിരീടം, ന്യൂസ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങിയ സിനിമകളില്‍ ജഗതിയും കലയും ഒരുമിച്ച് അഭിനയിച്ചു. മേയ്ദിനം എന്ന ചിത്രത്തില്‍ ജഗതിയുടെ നായികയായാണ് കല വേഷമിട്ടത്. പെരുവണ്ണാപുരത്തെ വിശേഷങ്ങളാണ് കല അവസാനം അഭിനയിച്ച സിനിമ.
“കുറേക്കാലം ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. പിന്നീട് പ്രണയത്തിലായി. ഗുരുവായൂരില്‍ പോയി താലികെട്ടി. ഈ താലി മാത്രമാണ് ഞങ്ങളുടെ വിവാഹത്തിന് തെളിവ്” - കല അഭിമുഖത്തില്‍ പറയുന്നു.
റിപ്പോര്‍ട്ടിനും ചിത്രങ്ങള്‍ക്കും കടപ്പാട് - മനോരമ ആഴ്ചപ്പതിപ്പ്