ബോംബെ മാര്‍ച്ച് 12, കര്‍മ്മയോദ്ധ - ഇനി കാര്‍ട്ടൂണ്‍!

WEBDUNIA|
PRO
ഫഹദ് ഫാസില്‍ നായകനായി കാര്‍ട്ടൂണ്‍ എന്ന പേരില്‍ സിനിമ വരുന്നു. മമ്മൂട്ടി നായകനായ ബോംബെ മാര്‍ച്ച് 12, മോഹന്‍ലാല്‍ നായകനായ കര്‍മ്മയോദ്ധ, ഇന്ദ്രജിത്ത് നായകനായി ചിത്രീകരണം പൂര്‍ത്തിയാകുന്ന കാഞ്ചി എന്നീ സിനിമകള്‍ക്കു ശേഷം റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് കാര്‍ട്ടൂണ്‍ നിര്‍മ്മിക്കുന്നത്. പരസ്യ ചിത്രങ്ങളുടെ സംവിധായകനായ സഹീദ് അറാഫത്തിന്റെ ആദ്യ സിനിമയാണ് ഇത്. മാധ്യമ പ്രവര്‍ത്തകനായ ലാസര്‍ഷൈനും ഫിലിം എഡിറ്റര്‍ രതീഷ് രവിയും ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ടൈറ്റിലും ഔദ്യോഗികമായി പ്രകാശനം ചെയ്തു. വിജനമായ കൊച്ചി നഗര രാത്രിയുടെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍. സിനിമയുടെ കഥയെക്കുറിച്ചോ ഫഹദിന്റെ കഥാപാത്രത്തെക്കുറിച്ചോ വ്യക്തമായ സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല.

ഷൈജു ഖാലിദാണ് ക്യാമറ. ആമേനിലൂടെ സംഗീത വിസ്മയം തീര്‍ത്ത പ്രശാന്ത് പിള്ളയാണ് കാര്‍ട്ടൂണിനും സംഗീതമൊരുക്കുന്നത്. എഡിറ്റിങ് സാജന്‍. കലാ സംവിധാനം മനു ജഗദ്.

ഫഹദിനൊപ്പം മലയാളത്തിലെ യുവതാരങ്ങളും പുതുമുഖങ്ങളുമാകും കാര്‍ട്ടൂണില്‍ കഥാപാത്രങ്ങളാവുക. കൊച്ചി, കോട്ടയം തുടങ്ങിയ നഗരങ്ങളാകും ലൊക്കേഷന്‍. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :