ബംഗാളില്‍ നിന്ന് അയാള്‍ വന്നു, ഫഹദ് ഫാസില്‍!

WEBDUNIA|
PRO
അന്യസംസ്ഥാന തൊഴിലാളികളെക്കൊണ്ട് നിറയുകയാണ് കേരളം. എന്തിനും ഏതിനും തൊഴിലാളികള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുതന്നെ. കൂടുതലും ബംഗാളില്‍ നിന്നാണ് കേരളത്തിലേക്ക് തൊഴില്‍ തേടി ചെറുപ്പക്കാര്‍ എത്തുന്നത്. മികച്ച വേതനവും നല്ല തൊഴില്‍ സംസ്കാരവുമാണ് അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്.

ബംഗാളില്‍ നിന്ന് ഇങ്ങനെ കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്ന യുവാവായി ഫഹദ് ഫാസില്‍ അഭിനയിക്കുന്നു. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഫഹദ് ബംഗാളി യുവാവായി അഭിനയിക്കുന്നത്.

ബംഗാളി യുവാവ് കേരളത്തിലെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും തുടര്‍ന്നുള്ള പ്രശ്നങ്ങളുമാണ് ചിത്രത്തിന്‍റെ കഥാതന്തു എന്നാണ് സൂചന. നായികയെ തീരുമാനിച്ചിട്ടില്ല.

ഒട്ടേറെ വ്യത്യസ്തമായ പ്രൊജക്ടുകളാണ് ഫഹദ് ഫാസിലിനെ കേന്ദ്രമാക്കി ഒരുങ്ങുന്നത്. അക്കു അക്ബര്‍ ചിത്രം ഈ വര്‍ഷം ഒടുവിലേക്കാണ് ഫഹദ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ജയറാമിനെ നായകനാക്കി ഉത്സാഹക്കമ്മിറ്റി എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് ഇപ്പോള്‍ അക്കു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :