ഫഹദ്-നസ്രിയ വളയിടീല്‍ ചടങ്ങ് ശനിയാഴ്ച താജില്‍

ആലപ്പുഴ| WEBDUNIA|
PRO
PRO
മലയാള സിനിമയിലെ യുവതാരങ്ങളായ ഫഹദ് ഫാസിലിന്റേയും നസ്രിയയുടേയും വിവാഹ നിശ്ചയ ചടങ്ങായ വളയിടീല്‍ ചടങ്ങ് ശനിയാഴ്ച തിരുവനന്തപുരത്തു നടക്കും. ഇസ്ലാം മതാചാര പ്രകാരമുള്ള വളയിടീല്‍ ചടങ്ങ് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് തിരുവനന്തപുരം താജ് ഹോട്ടലിലാണ്‌ നടക്കുക എന്ന് ബന്ധുക്കള്‍ അറിയിച്ചു. വിവാഹം ഓഗസ്റ്റ് 21 നു നടക്കും.

ഫഹദിന്റെ സഹോദരിമാരായ അഹമ്മദയും ഫാത്തിമയുമാണ് നസ്രിയയ്ക്ക് വളയിടുന്നത്. ചടങ്ങില്‍ ഫഹദ് ഫാസിലിന്‍റെ മാതാപിതാക്കളായ ഫാസിലും ഭാര്യ റോസിനയും ഫഹദിന്‍റെ സഹോദരങ്ങളും പങ്കെടുക്കും.

ബന്ധുക്കളും അടുത്ത കുടുംബസുഹൃത്തുക്കളും ചേര്‍ന്ന 50 ഓളം പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങാവും ഇത്. ചടങ്ങിനു ശേഷം പ്രതിശ്രുതവധൂവരന്മാര്‍ മാധ്യമങ്ങളെ കാണും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :