തിയേറ്ററില്ല, സലാം കാശ്മീര്‍ ഇനിയും കാത്തിരിക്കണം

WEBDUNIA|
PRO
പത്രം, ലേലം തുടങ്ങിയ സിനിമകള്‍ ഓര്‍മ്മയുണ്ടോ? ജോഷി - സുരേഷ്ഗോപി ടീമിന്‍റെ സിനിമകള്‍. ആ ചിത്രങ്ങള്‍ റിലീസ് ചെയ്ത കാലത്ത് ഉണ്ടായ ജനത്തിരക്ക് ഇപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റില്ല. അത്രയ്ക്ക് ഗംഭീര ഇനിഷ്യല്‍ പുള്‍ ആണ് ഉണ്ടായത്.

സുരേഷ്ഗോപിയും ജോഷിയും ഒത്തുചേരുമ്പോള്‍ ഉണ്ടാകാവുന്ന ആ വലിയ ജനത്തിരക്ക് ഇപ്പോള്‍ പ്രതീക്ഷിക്കാനാവില്ല. കാരണം, സുരേഷ്ഗോപിക്ക് ആ പഴയ താരമൂല്യമില്ല.

ജോഷിയും സുരേഷ്ഗോപിയും ഒന്നിക്കുന്ന ‘സലാം കാശ്മീര്‍’ എന്ന സിനിമ റിലീസ് ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഫെബ്രുവരി ഏഴിന് ഈ സിനിമ റിലീസ് ചെയ്യാമെന്ന് അന്തിമമായി തീരുമാനിച്ചിരുന്നു. എന്നാല്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല.

റിലീസ് ചെയ്യാന്‍ ആവശ്യത്തിന് തിയേറ്ററുകള്‍ ലഭ്യമാകാത്തതാണ് സലാം കാശ്മീരിന് ദോഷം ചെയ്തതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഭൂരിഭാഗം രംഗങ്ങളും കാശ്മീരിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യണമെങ്കില്‍ ആര്‍മിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കേണ്ടതുണ്ടായിരുന്നു. 2013 ഒക്ടോബര്‍ 21ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. മിലിട്ടറി സെന്‍സറിംഗ് കമ്മറ്റിയുടെ അനുമതി വൈകിയതാണ് റിലീസ് വൈകാനുള്ള പ്രധാന കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :