നസ്രിയയുടെ പേജ് ലൈക്കുകള്‍ കള്ള’ലൈക്കുകള്‍’ ആണെന്നാണ് മമ്മൂക്ക-ലാലേട്ടന്‍ ഫാന്‍സിന്റെ പരാതി. ആറു ലക്ഷം ലൈക്ക് ഒറ്റ ദിവസം കൊണ്ട് കീശയിലാക്കിയ നസ്രിയ ആദ്യം പണികൊടുത്തത് സൂപ്പര്‍ താരം മമ്മൂട്ടിയ്ക്കാണ്. അന്ന് ആറു ലക്ഷത്തില്‍ താഴെ ആയിരുന്നു മമ്മൂട്ടിയുടെ ലൈക്കുകളുടെ എണ്ണം. ഇതോടെ നസ്രിയക്കെതിരെ സൂപ്പര്‍ താരത്തിന്റെ ആരാധകര്‍ രംഗത്തിറങ്ങി.
തന്റെ പേരിലുളള ഫേസ്‌ബുക്ക് പേജുകളെല്ലാം ഫേസ്ബുക്കിലെ മെര്‍ജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒന്നാക്കിയാണ് നസ്രിയ ഇത്രയുമധികം ലൈക്കുകള്‍ സ്വന്തമാക്കിയത് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഒരു കാലത്ത് കേരളക്കാരെ കുളിരണിയിച്ച ഷക്കീലയുടെ പേരിലുള്ള മൂന്ന് ഫേസ്ബുക്ക് പേജുകള്‍ മെര്‍ജ് ചെയ്താണ് നസ്രിയ ഇത്രയധികം ലൈക്കുകള്‍ സ്വന്തമാക്കിയതെന്ന് ആരോപണവും ചിലര്‍ ഉയര്‍ത്തുന്നു.