ഗൂഗിള്‍ തെരച്ചില്‍ ഇനി ‘കുരുവി’ നടത്തും!

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
ഗൂഗിള്‍ തെരച്ചില്‍ ഇനി ‘കുരുവി’ നടത്തും. ഗൂഗിളിന്റെ പതിനഞ്ചാം പിറന്നാളിനോടനുബന്ധിച്ചാണ് കുരുവിയുടെ വരവ്. സങ്കീര്‍ണമായ നിര്‍ദ്ദേശങ്ങള്‍ കൈകാര്യം ചെയ്യാനാണ് ഗൂഗിള്‍ ‘ഹമ്മിംഗ് ബേര്‍ഡ്’ എന്ന അല്‍ഗരിതം ഉപയോഗിച്ച് സെര്‍ച്ച് എഞ്ചിന്‍ പുതുക്കിയത്.

ഗൂഗിള്‍ സെര്‍ച്ചിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണിത്. മൂന്നുവര്‍ഷം മുമ്പ് അവതരിപ്പിച്ച 'കഫെയ്ന്‍ ' ( Caffeine ) എന്ന ആല്‍ഗരിതത്തിന് പകരമാണ് ഹമ്മിം‌ഗ് ബേര്‍ഡ് എത്തുന്നത്. മൊബൈല്‍ ഉപകരണങ്ങളിലും സ്മാര്‍ട്ട് വാച്ച് പോലുള്ള ഗാഡ്ജറ്റുകളിലും ഗൂഗിള്‍ ഗ്ലാസിലും പരമ്പരാഗത സെര്‍ച്ചിന് പകരം ശബ്ദനിര്‍ദേശങ്ങള്‍ വഴി വിവരങ്ങള്‍ തേടുന്നവരുടെ സംഖ്യ വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യംകൂടി പരിഗണിച്ചാണ് ഗൂഗിളിന്റെ സെര്‍ച്ച് പരിഷ്‌ക്കരണം.

'പേജ്‌റാങ്ക്' ( PageRank ) എന്ന ആല്‍ഗരിതമായിരുന്നു തുടക്കം മുതല്‍ ഗൂഗിള്‍ സെര്‍ച്ചിന്റെ തുറുപ്പുചീട്ട്. പരസ്പരം യോജിപ്പുള്ള കീവേര്‍ഡുകളെ ആശ്രയിച്ചാണ് പരമ്പരാഗതമായി ഗൂഗിള്‍ സെര്‍ച്ച് പ്രവര്‍ത്തിച്ചുപോന്നത്. ഗൂഗിളിന്റെ നട്ടെല്ലായിരുന്ന 'പേജ്‌റാങ്ക്' ഹമ്മിങ്‌ബേര്‍ഡില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. ഒരു വെബ്ബ്‌പേജിലേക്കുള്ള, അല്ലെങ്കില്‍ പേജിലെ ലിങ്കുകളുടെ പ്രാധാന്യം നോക്കി പേജിന്റെ പ്രാധാന്യം നിശ്ചയിക്കാന്‍ സഹായിക്കുന്ന പേജ്‌റാങ്ക് ഇനിമുതല്‍ ഹമ്മിങ്‌ബേര്‍ഡിന്റെ ഇരുന്നൂറിലേറ മുഖ്യചേരുവകയില്‍ ഒന്നായിരിക്കുമെന്ന് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :