നടന്‍ ഫഹദ് ഫാസിലും നടി നസ്രിയ നസീമും വിവാഹിതരാകുന്നു. ഫാസിലാണ് ഇക്കാര്യം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്.
ഇരുവരുടെയും വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചതാണ് വിവാഹമെന്നും ഓഗസ്റ്റിലായിരിക്കും വിവാഹമെന്നും ഫഹദിന്‍്റെ പിതാവും സംവിധായകനുമായ ഫാസില്‍ അറിയിച്ചു.
കുട്ടിക്കാലം തൊട്ട് നസ്രിയയെ അറിയാമായിരുന്നെന്നും കുടുംബങ്ങള്‍ തമ്മില്‍ തീരുമാനിച്ചാണ് ഈ തീരുമാനം എടുത്തതെന്നും ഫാസില്‍ പറഞ്ഞു.
ഇത് ഒരു പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ തീരുമാനമെടുത്തതിന് ശേഷം ഫഹദിന്റേയും നസ്രിയയുടേയും അഭിപ്രായം ചോദിക്കുകയായിരുന്നെന്നും ഫാസില്‍ പറഞ്ഞു.
ഇരുവരും സമ്മതമാണെന്ന് അറിയച്ചതിനെ തുടര്‍ന്നാണ് വാര്‍ത്ത മാധ്യമങ്ങള്‍ക്ക് മുന്നില്‍ അറിയിച്ചതെന്നും ഫാസില്‍ പറഞ്ഞു.
അജ്ഞലി മേനോന്റെ പുതിയ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഫഹദും നസ്രിയയും ഇപ്പോള്‍. ഫഹദും നസ്രിയയും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്.
സലാല മൊബൈല്‍സ് ആണ് നസ്രിയയുടെ പുതിയ ചിത്രം. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെ നായകന്‍.