പൃഥ്വിക്ക് പകരം ജയറാം, സജി സുരേന്ദ്രന് പകരം രാജ്ബാബു!

WEBDUNIA|
PRO
മാസങ്ങള്‍ക്ക് മുമ്പ് സംവിധായകന്‍ സജി സുരേന്ദ്രന്‍ തന്‍റെ പുതിയ സിനിമ പ്രഖ്യാപിച്ചു - സിനിമയുടെ പേര് ‘ഉലകം ചുറ്റും വാലിബന്‍’. നായകന്‍ പൃഥ്വിരാജ്. തിരക്കഥ കൃഷ്ണ പൂജപ്പുര. നിര്‍മ്മാണം മിലന്‍ ജലീല്‍. ഈ പ്രഖ്യാപനത്തിന് ശേഷമാണ് സജി സുരേന്ദ്രന്‍റെ ബിഗ് ബജറ്റ് ചിത്രം ‘ഫോര്‍ ഫ്രണ്ട്സ്’ ബോക്സോഫീസില്‍ പൊട്ടിത്തകര്‍ന്നത്. അതോടെ സജി സുരേന്ദ്രന് സിനിമയില്‍ ഒരു ഗ്യാപ് വന്നു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഒരു സിനിമയുടെ പൂജ നടന്നു. ചിത്രത്തിന്‍റെ പേര് - ‘ഉലകം ചുറ്റും വാലിബന്‍’. തിരക്കഥ തന്നെ. നിര്‍മ്മാണം മിലന്‍ ജലീല്‍. എന്നാല്‍ നായകന്‍ പൃഥ്വിരാജോ സംവിധായകന്‍ സജി സുരേന്ദ്രനോ അല്ല. നായകന്‍റെ സ്ഥാനത്ത് ജയറാമും, സംവിധായകന്‍റെ സ്ഥാനത്ത് രാജ്ബാബുവും(ചെസ് ഫെയിം) വന്നിരിക്കുന്നു! അതേ, സംവിധായകനെയും നായകനെയും മാറ്റി ഉലകം ചുറ്റും വാലിബന്‍ ചിത്രീകരണം ആരംഭിക്കുകയാണ്.

എങ്ങനെയാണ് ഈ പ്രൊജക്ടില്‍ ഇങ്ങനെ ഒരു മാറ്റം വന്നതെന്ന് ആരും വിശദീകരണം തന്നിട്ടില്ല. എന്തായാലും പുതിയ പ്രൊജക്ടിന്‍റെ ലോഞ്ചിംഗ് ഗംഭീരമായാണ് കൊച്ചിയില്‍ നടന്നത്. സംവിധായകന്‍ ജോഷിയും ജയറാമും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.

ഡബിള്‍ റോളിലാണ് ജയറാം ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ജയശങ്കര്‍ എന്ന കര്‍ഷകനാണ് അതില്‍ ഒരു കഥാപാത്രം. ചില സാമ്പത്തിക തിരിമറികളെ തുടര്‍ന്ന് ജയശങ്കര്‍ നാടുവിടുകയാണ്. അയാള്‍ക്ക് പിന്നാലെ ഒരു പൊലീസ് ഉദ്യോഗസ്ഥനുമുണ്ട്. നഗരത്തിലെത്തിയ അയാള്‍ ഒരു ടെലിവിഷന്‍ അവതാരകയെ പരിചയപ്പെടുന്നു. തനി നാടന്‍ സ്വഭാവമുള്ള ഒരു തട്ടിപ്പുകാരന്‍റെയും അയാളെ പിന്തുടരുന്ന ഒരു പൊലീസ് ഇന്‍സ്പെക്ടറുടെയും കഥയാണ് ഉലകം ചുറ്റും വാലിബനെന്ന് ഒറ്റ വാചകത്തില്‍ പറയാം. പൊലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്നത് ബിജു മേനോനാണ്.

മിത്രാ കുര്യനും വന്ദനയും നായികമാരാകുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമ്മൂട് വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :