സച്ചിയും സേതുവും ഇനി പൃഥ്വിയുടെ മല്ലുസിംഗിനൊപ്പം

WEBDUNIA|
PRO
PRO
സീനിയേഴ്സിലൂടെ സച്ചിയും- സേതുവും വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. മമ്മൂട്ടിച്ചിത്രമായ ഡബിള്‍സ് വേണ്ടെത്ര ശ്രദ്ധിക്കപ്പെടാതിരുന്നതിനാല്‍ ഏറെ പഴി കേട്ട ഈ ഇരട്ട തിരക്കഥാകൃത്തുക്കള്‍ക്ക് സീനിയേഴ്സിലൂടെ സംവിധായകന്‍ വൈശാഖ് നല്‍കിയിരിക്കുന്നത് ഒരു പുനര്‍ജന്മം ആണ്.

ഡബിള്‍സ് പരാജയപ്പെട്ടതിനാല്‍ പല സംവിധായകരും ഇവരുടെ പ്രൊജക്റ്റുകളില്‍ നിന്ന് പിന്‍‌മാറുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. മമ്മൂട്ടിയെ കിട്ടിയിട്ടും നദിയ മൊയ്തു മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമായിട്ടും ഡബിള്‍സ് പരാജയപ്പെട്ടത് തിരക്കഥയിലെ പാളിച്ചകൊണ്ടായിരുന്നു എന്നാണ് പറയപ്പെട്ടിരുന്നത്. ഇതേതുടര്‍ന്ന് സച്ചിയും സേതുവും വഴിപിരിയാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചെങ്കിലും ഇരട്ട തിരക്കഥാകൃത്തുക്കള്‍ ഏറെ സമ്മര്‍ദ്ദത്തിലായിരുന്നു. ഏതായാലും സീനിയേഴ്സിലൂടെ വിമര്‍ശനങ്ങള്‍ മറുപടി നല്‍കിയിരിക്കുകയാണ് ഇവര്‍. ജയറാം, ബിജുമേനോന്‍, മനോജ് കെ ജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സീനിയേഴ്സ് മെഗാഹിറ്റിലേക്ക് കുതിക്കുകയാണ്.

ഈ സാഹചര്യത്തില്‍ പല സംവിധായകരും തിരക്കഥയ്ക്കായി സച്ചി- സേതുവിനെ സമീപിച്ചിരിക്കുകയാണെന്ന് പുതിയ വാര്‍ത്ത. പക്ഷേ സച്ചിയും -സേതുവും ഉടന്‍ ചെയ്യുന്ന ചിത്രം വൈശാഖിന്റെ കൂടെയാണ്. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമാകുന്ന മല്ലു സിംഗ് ആണ് ഇവരുടെ പുതിയ ചിത്രം. സച്ചിയും -സേതുവും രചന നിര്‍വഹിക്കുന്ന മല്ലുസിംഗിന്റെ ജോലികള്‍ വൈശാഖ് തുടങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്.

ഹ്യൂമറിനും പ്രണയത്തിനും ആക്ഷനും പ്രധാന്യം നല്‍കിയാണ് സച്ചു-സേതു മല്ലുസിംഗിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.പഞ്ചാബില്‍ സിംഗായി ജീവിക്കുന്ന ഒരു മലയാളിയുടെ കഥയാണ് ചിത്രം പറയുന്നത്. രിസിംഗ്’ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര്. പൊള്ളാച്ചിയിലും പഞ്ചാബിലുമായി ഈ ചിത്രീകരിക്കുക. ഷാജിയാണ് ഛായാഗ്രാഹകന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :