പൃഥ്വിരാജും ആഷിക് അബുവും ഒന്നിക്കുന്നു, നിര്‍മ്മാണം ജോണ്‍ പോള്‍!

WEBDUNIA|
PRO
മലയാളത്തിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച സംവിധായകരില്‍ മുന്‍‌നിരയിലാണ് ആഷിക് അബു. ഇപ്പോള്‍ ‘ഇടുക്കി ഗോള്‍ഡ്’ എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ് അദ്ദേഹം. മമ്മൂട്ടിയെ നായകനാക്കി ‘ഗ്യാംഗ്സ്റ്റര്‍’, മോഹന്‍ലാലിനെ നായകനാക്കി ‘കൊടുങ്കാറ്റ്’ എന്നീ സിനിമകളും ആഷിക് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, പുതിയൊരു പ്രൊജക്ടിന്‍റെ വാര്‍ത്ത വരുന്നു. പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു ഒരു സിനിമ ചെയ്യുന്നു എന്നാണ് വാര്‍ത്ത. പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. അങ്ങാടിത്തെരു, കടല്‍, ഒഴിമുറി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത് ജയമോഹനാണ് ഈ സിനിമ രചിക്കുന്നത്.

“പൃഥ്വിരാജ് തിരക്കഥ കേട്ടുകഴിഞ്ഞു. തിരക്കഥ പൂര്‍ത്തിയാക്കുന്നതിലാണ് ഞങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടുക്കി ഗോള്‍ഡ് പൂര്‍ത്തിയായ ശേഷം ആഷിക് അബുവുമായി കൂടിക്കാഴ്ച നടത്തി താരങ്ങളെ നിശ്ചയിക്കും” - ജോണ്‍ പോള്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :