പുലിമുരുകന്‍ ഞെട്ടിക്കോളൂ, ബാഹുബലി ഡബിള്‍ അടിക്കും!

Pulimurukan, Bahubali, Mohanlal, Vysakh, Rajamouli, പുലിമുരുകന്‍, ബാഹുബലി, മോഹന്‍ലാല്‍, വൈശാഖ്, രാജമൌലി
Last Modified തിങ്കള്‍, 22 ഫെബ്രുവരി 2016 (15:48 IST)
ലോകമെമ്പാടുമുള്ള 3000 തിയേറ്ററുകളില്‍ മോഹന്‍ലാലിന്‍റെ ‘പുലിമുരുകന്‍’ പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മലയാളത്തിന്‍റെ ബാഹുബലിയായാണ് വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനെ അണിയറപ്രവര്‍ത്തകര്‍ പോലും വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 10നാണ് ബാഹുബലി പ്രദര്‍ശനത്തിനെത്തുന്നത്. ലോകമെങ്ങുമുള്ള 4000 സ്ക്രീനുകളിലായിരുന്നു റിലീസ്. അതുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍, മലയാളത്തിന്‍റെ ബാഹുബലി തന്നെയാണ് പുലിമുരുകന്‍. 3000 സ്ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിക്കാന്‍ ഒരു മലയാള ചിത്രത്തിന് കഴിയുന്നുണ്ടല്ലോ.

എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ പുലി മുരുകനെ ഞെട്ടിക്കാന്‍ തന്നെയാണ് ബാഹുബലിയുടെ തീരുമാനമെന്നറിയുന്നു. ബാഹുബലി ചൈനയില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. അതും 6000 സ്ക്രീനുകളിലാണ് റിലീസ്. അതായത് പുലിമുരുകന്‍ റിലീസാകുന്ന തിയേറ്ററുകളുടെ എണ്ണത്തിന്‍റെ ഇരട്ടി. ജപ്പാനിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ചിത്രത്തിന്‍റെ അവകാശം വിറ്റുപോയിട്ടുണ്ട്.

ബാഹുബലിക്ക് തുല്യം ബാഹുബലി മാത്രമെന്ന് ബോധ്യമായിട്ടുണ്ടാകുമല്ലോ. ഇന്ത്യയിലെ മറ്റൊരു സിനിമയ്ക്കും താരതമ്യപ്പെടുത്താന്‍ കഴിയാത്ത വിധം ഉയരത്തിലാണ് എസ് എസ് രാജമൌലി സംവിധാനം ചെയ്ത ഈ സിനിമ.

വാല്‍ക്കഷണം: രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത ആമിര്‍ഖാന്‍ ചിത്രം ‘പികെ’ ചൈനയില്‍ 5000 തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു എന്നത് വിസ്മരിക്കുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :