പാര്‍ട്ടിക്ലാസുകളുമായി മാമച്ചന്‍ തമിഴില്‍!

വെള്ളിമൂങ്ങ, മാമച്ചന്‍, ബിജു മേനോന്‍, സുന്ദര്‍ സി, മോഹന്‍ലാല്‍
Last Updated: വ്യാഴം, 26 ഫെബ്രുവരി 2015 (15:58 IST)
മലയാളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു ബിജുമേനോന്‍ നായകനായ വെള്ളിമൂങ്ങ. ജിബു ജേക്കബ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ സറ്റയര്‍ ഇപ്പോള്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്.

സംവിധായകനും നടനുമായ സുന്ദര്‍ സി ആണ് ചിത്രം തമിഴിലേക്ക് കൊണ്ടുപോകുന്നത്. ബിജുമേനോന്‍ അനശ്വരമാക്കിയ മാമച്ചന്‍ എന്ന കഥാപാത്രത്തെ സുന്ദര്‍ സി അവതരിപ്പിക്കും. ആരായിരിക്കും സംവിധായകന്‍ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

നായികയെയോ മറ്റ് സാങ്കേതിക വിദഗ്ധരെയോ നിശ്ചയിച്ചിട്ടില്ല.

അരുണാചലം, അന്‍‌പേശിവം, ഉള്ളത്തെ അള്ളിത്താ, അരണ്‍‌മനൈ, കലകലപ്പ്, തീയാ വേല സെയ്യണം കുമാറ് തുടങ്ങിയ തമിഴ് സൂപ്പര്‍ഹിറ്റുകളുടെ സംവിധായകനാണ് സുന്ദര്‍ സി. നടി ഖുശ്ബുവാണ് അദ്ദേഹത്തിന്‍റെ ഭാര്യ.

മലയാളത്തിലെ മെഗാഹിറ്റ് സ്ഫടികം റീമേക്ക് ചെയ്തപ്പോള്‍ മോഹന്‍ലാലിന്‍റെ ആടുതോമയായി തമിഴിലെത്തിയത് സുന്ദറാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :