അനാര്‍ക്കലിയെത്തേടി പൃഥ്വിരാജ് !

അനാര്‍ക്കലി, പൃഥ്വിരാജ്, ബിജു മേനോന്‍, സച്ചി, ലാലിസം
Last Updated: തിങ്കള്‍, 2 ഫെബ്രുവരി 2015 (14:10 IST)
അനാര്‍ക്കലി! പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയുടെ പേരാണ്. തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ നേരത്തേതന്നെ വാര്‍ത്തകളിലിടം നേടിയ ഈ പ്രൊജക്ടിന് കഴിഞ്ഞ ദിവസമാണ് പേര് നിശ്ചയിച്ചത്.

പൃഥ്വിക്കൊപ്പം നായകതുല്യ കഥാപാത്രത്തെ ബിജു മേനോന്‍ അവതരിപ്പിക്കുന്ന അനാര്‍ക്കലി ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറിയാണ്. ഓര്‍ഡിനറി എന്ന മെഗാഹിറ്റ് നിര്‍മ്മിച്ച രാജീവ് നായരാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

ലക്ഷദ്വീപിലായിരിക്കും അനാര്‍ക്കലിയുടെ കൂടുതല്‍ ഭാഗവും ചിത്രീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലക്നൌവും കൊച്ചിയും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്. സുജിത് വാസുദേവാണ് ക്യാമറ.

ചോക്ലേറ്റ്, റോബിന്‍‌ഹുഡ്, മേക്കപ്പ്‌മാന്‍, സീനിയേഴ്സ്, ഡബിള്‍സ്, റണ്‍ ബേബി റണ്‍, ചേട്ടായീസ് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് സച്ചി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :