നാടുവാഴാന്‍ പൃഥ്വിരാജ്, കഥാപാത്രം അര്‍ജുന്‍!

WEBDUNIA|
PRO
പൃഥ്വിരാജ് മലയാളത്തില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മാസ്റ്റേഴ്സ്, ഹീറോ എന്നീ സിനിമകളാണ് പൃഥ്വിയുടേതായി റിലീസിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. അതിനിടെ ഹിന്ദിച്ചിത്രം അയ്യായുടെ ഷൂട്ടിംഗ് മുന്നോട്ടുപോകുന്നു.

മലയാളത്തില്‍ ഇനി മികച്ച തിരക്കഥയിലൊരുങ്ങുന്ന ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്യാനാണ് പൃഥ്വി ആഗ്രഹിക്കുന്നത്. മാസ്റ്റേഴ്സിലും ഹീറോയിലും പൃഥ്വിരാജിന്‍റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് വീക്ഷിക്കാം.

അടുത്ത ബിഗ് പ്രൊജക്ട് ഷാജി കൈലാസുമായി ചേര്‍ന്നാണ്. ‘നാടുവാഴികള്‍’ എന്ന മെഗാഹിറ്റിന്‍റെ റീമേക്ക്. ‘സിംഹാസനം’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. നാടുവാഴികള്‍ എഴുതിയ എസ് എന്‍ സ്വാമിക്ക് പകരം ഷാജി കൈലാസ് തന്നെയാണ് സിംഹാസനത്തിന് തിരക്കഥ രചിക്കുന്നത്.

അര്‍ജുന്‍ എന്നാണ് സിംഹാസനത്തില്‍ പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര്. അച്ഛന്‍റെ മരണത്തിന് കാരണക്കാരായവരോട് പ്രതികാരം തീര്‍ക്കുന്ന മകന്‍റെ കഥയാണ് സിംഹാസനത്തിന്‍റെ പ്രമേയം.

ഷാജി കൈലാസിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ 23ന് പ്രദര്‍ശനത്തിനെത്തുകയാണ്. അതിന് ശേഷം സിംഹാസനത്തിന്‍റെ റിലീസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :