നന്‍‌പന്‍ 100, ഷങ്കര്‍ കാര്‍ വാങ്ങി, അടുത്ത പടത്തില്‍ സൂര്യ!

WEBDUNIA|
PRO
ത്രീ ഇഡിയറ്റ്സിന്‍റെ തമിഴ് റീമേക്ക് നന്‍‌പന്‍ വെള്ളിയാഴ്ച 100 ദിവസം തികച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പണം‌വാരിപ്പടമാണ് നന്‍‌പന്‍. നൂറാം ദിനാഘോഷം ശനിയാഴ്ച ചെന്നൈയില്‍ വെങ്കട സുബ്ബറാവു കണ്‍സേര്‍ട്ട് ഹാളില്‍ നടക്കും.

എന്തായാലും നന്‍‌പനും വിജയിച്ചതോടെ ഇന്ത്യയിലെ ഏറ്റവും വലിയ കൊമേഴ്സ്യല്‍ സംവിധായകനായി ഷങ്കര്‍ മറിയിരിക്കുകയാണ്. ചിത്രത്തിന്‍റെ നൂറാം ദിനാഘോഷത്തോടനുബന്ധിച്ച് ഷങ്കര്‍ ഒരു കാര്‍ വാങ്ങി. അങ്ങനെ നിസാര കാര്യമൊന്നുമല്ല, റോള്‍സ് റോയ്സാണ് ഷങ്കര്‍ സ്വന്തമാക്കിയത്.

മൂന്നുകോടി രൂപ മുടക്കിയാണ് ഷങ്കര്‍ റോള്‍സ് റോയ്സ് വാങ്ങിയത്. അങ്ങനെ അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍ തുടങ്ങിയവരുടെ റോള്‍സ് റോയ്സ് ക്ലബിലേക്ക് ഷങ്കറും പ്രവേശിച്ചിരിക്കുകയാന്.

'TN 09 BQ 0008' ആണ് ഷങ്കറിന്‍റെ കാറിന്‍റെ നമ്പര്‍. എട്ട് ആണ് ഷങ്കറിന്‍റെ ഭാഗ്യനമ്പര്‍. യു കെയില്‍ നിന്നാണ് ഷങ്കര്‍ റോള്‍സ് റോയ്സ് വരുത്തിയത്. കാര്‍ രജിസ്ട്രേഷന് 45 ലക്ഷം രൂപ അധികം ചെലവായി.

അതേസമയം, ഷങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനാകുന്നു എന്നാണ് പുതിയ വാര്‍ത്ത. വിക്രമിനെ നായകനാക്കിയാണ് ഷങ്കര്‍ അടുത്ത ചിത്രം ഒരുക്കുന്നത് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിക്രമിന് പകരം സൂര്യയായിരിക്കും നായക കഥാപാത്രത്തെ അവതരിപ്പിക്കുക എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ദീപിക പദുക്കോണായിരിക്കും ചിത്രത്തിലെ നായിക.

ചിത്രത്തിന് കടപ്പാട് - ഡയറക്ടര്‍ ഷങ്കര്‍ ഓണ്‍ലൈന്‍ ഡോട്ട് കോം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :