ത്രീ ഇഡിയറ്റ്സിന് ശേഷം ആമിര്‍ ‘പീകേ’!

WEBDUNIA|
PRO
ത്രീ ഇഡിയറ്റ്സ് നേടിയതുപോലെ ഒരു വിജയം ഏത് സംവിധായകന്‍റെയും സ്വപ്നമാണ്. എന്നാല്‍ എല്ലാ സംവിധായകര്‍ക്കും അത് സാധിക്കുന്നില്ല. അവര്‍ അതിനുവേണ്ടി ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ടെങ്കിലും. രാജ്കുമാര്‍ ഹിറാനി എങ്ങനെയാണ് ഇത്രയും വലിയ ഹിറ്റ് സൃഷ്ടിച്ചത്? ത്രീ ഇഡിയറ്റ്സിന് മുമ്പ് മുന്നാഭായ് എം ബി ബി എസ്, ലഗേ രഹോ മുന്നാഭായ് എന്നീ വമ്പന്‍ ഹിറ്റുകളും ഹിറാനിയുടെ പേരിലുണ്ട്.

ഹിറാനിക്ക് എങ്ങനെ ഇങ്ങനെ തുടര്‍ച്ചയായി മെഗാഹിറ്റുകള്‍ ഒരുക്കാന്‍ സാധിക്കുന്നു? ഇതിന് ഹിറാനിക്ക് ഒരു മറുപടിയേ ഉള്ളൂ - കഠിനാദ്ധ്വാനം. വര്‍ഷങ്ങളെടുത്താണ് രാജ്കുമാര്‍ ഹിറാനി ഒരു തിരക്കഥയെഴുതുന്നത്. ഓരോ സീനും മാറ്റിയെഴുതി മാറ്റിയെഴുതി കൂടുതല്‍ പെര്‍ഫെക്ടാക്കുന്നു. ഡയലോഗുകള്‍ പല രീതിയില്‍ പറഞ്ഞുനോക്കി ഏറ്റവും ഷാര്‍പ്പ് ആക്കുന്നു. രണ്ടും മൂന്നും വര്‍ഷങ്ങള്‍ ഇങ്ങനെ തിരക്കഥയെഴുത്തിനായി മാറ്റിവയ്ക്കുന്നു. ഒടുവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി പടം പുറത്തുവരുമ്പോള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നു.

എന്തായാലും ത്രീ ഇഡിയറ്റ്സിന് ശേഷം രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ‘പീകേ’ എന്നാണ് പടത്തിന് പേര്. ആമിര്‍ഖാന്‍ തന്നെ നായകനാകും. അനുഷ്ക ശര്‍മയാണ് നായിക. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.

നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു എന്‍റര്‍ടെയ്നറായിരിക്കും ‘പീകേ’. രാജ്കുമാര്‍ ഹിറാനിയും ആമിര്‍ഖാനും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകപ്രതീക്ഷയും ഏറുകയാണ്. ഈ സിനിമയ്ക്ക് ശേഷം മുന്നാഭായ് സീരീസിലെ മൂന്നാം ചിത്രം സംവിധാനം ചെയ്യാനാണ് രാജ്കുമാര്‍ ഹിറാനിയുടെ പരിപാടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :