മോഹന്‍ലാലോ ഷങ്കറോ അതറിഞ്ഞില്ല!

WEBDUNIA|
PRO
‘മോഹന്‍ലാല്‍ ഷങ്കര്‍ ചിത്രത്തില്‍ നായകനാകുന്നു’ - ഈ റിപ്പോര്‍ട്ട് വന്നിട്ട് രണ്ടാഴ്ചയായി. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ തുടരെ വന്നുകൊണ്ടിരുന്നു. കത്രീന കൈഫ് അല്ലെങ്കില്‍ അസിന്‍ ഈ പ്രൊജക്ടില്‍ നായികയാകുമെന്നായിരുന്നു ഒരു റിപ്പോര്‍ട്ട്. തമിഴിലും തെലുങ്കിലും ചിത്രീകരിക്കുന്ന സിനിമയില്‍ കമലഹാസനും പ്രഭാസും സഹകരിക്കുമെന്നായിരുന്നു മറ്റൊന്ന്. ഇനി ഒരു വിശേഷം, ഈ ചിത്രത്തില്‍ ജാക്കിചാന്‍ അതിഥി വേഷത്തില്‍ എത്തും എന്നായിരുന്നു!

എന്തായാലും എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്. ഈ വാര്‍ത്തയെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചിരിക്കുന്നു. “ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഞാന്‍ നായകനാകുന്നു എന്നൊരു വാര്‍ത്ത കണ്ടു. എനിക്ക് അതേപ്പറ്റി ഒരറിവുമില്ല. ഷങ്കര്‍ എന്നെ സമീപിച്ചിട്ടില്ല” - മോഹന്‍ലാല്‍ വ്യക്തമാക്കി.

നിര്‍മ്മാതാവ് ആസ്കാര്‍ രവിചന്ദ്രന്‍റെ ക്യാമ്പില്‍ നിന്നാണ് ഈ വാര്‍ത്ത പ്രചരിച്ചതെന്നാണ് സൂചന. കമലഹാസനെയും മോഹന്‍ലാലിനെയും അജിത്തിനെയും പ്രഭാ‍സിനെയൊമൊക്കെ അണിനിരത്തി ഒരു വലിയ ചിത്രം ചെയ്യാന്‍ ആസ്കാര്‍ ഫിലിംസ് ആലോചിച്ചിരുന്നു. ഈ ആലോചനയാണത്രെ പിന്നീട് ‘മോഹന്‍ലാല്‍ - ഷങ്കര്‍’ ചിത്രമായി മാറിയത്!

മോഹന്‍ലാല്‍ ഇപ്പോള്‍ ‘ഗ്രാന്‍റ്മാസ്റ്റര്‍’ എന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ അഭിനയിച്ചുവരുന്നു. അടുത്ത ചിത്രം രഞ്ജിത് സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റ്’ ആണ്. ഷങ്കറാകട്ടെ തന്‍റെ അടുത്ത ചിത്രത്തില്‍ ചിരഞ്ജീവിയെ നായകനാക്കണോ അതോ അജിത്തിനെ നായകനാക്കണോ എന്ന് ആലോചിച്ചുകൊണ്ടിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :