ഇംഗ്ലണ്ട് താരം ഗ്രേംസ്വാന്‍ ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

മെല്‍ബണ്‍| WEBDUNIA| Last Modified തിങ്കള്‍, 23 ഡിസം‌ബര്‍ 2013 (09:55 IST)
PRO
ആഷസ് പരമ്പരയിലെ തോല്‍വികള്‍ തകര്‍ത്ത ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് മറ്റൊരു ആഘാതമായി സ്പിന്നർ ഗ്രേംസ്വാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു.

കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റ് മാത്രം വീഴ്ത്താന്‍ കഴിഞ്ഞ സ്വാന്‍ ഫോം കണ്ടെത്താനാകാത്തതില്‍ നിരാശനായിരുന്നു.

2008ല്‍ അരങ്ങേറിയ സ്വാന്‍ 60 ടെസ്റ്റുകളില്‍ നിന്ന് 29.96 ശരാശരിയില്‍ 255 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇംഗ്ളണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ആറാമത്തെ താരമാണ്. 60 ടെസ്റ്റ് മത്സരങ്ങളും 79 ഏകദിനങ്ങളിലും പങ്കെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :