ഹൈദരാബാദ്|
WEBDUNIA|
Last Modified ശനി, 21 ഡിസംബര്‍ 2013 (11:02 IST)
PRO
ടിവി ചാനല്‍ പരിപാടിക്കിടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെത്തുടര്‍ന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെയും പരിപാടിയുടെ നിര്‍മ്മാതാവിനെതിരെയും കേസ്.
സല്‍മാന്‍ തന്നെ അവതാരകനായിട്ടുള്ള ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്ക്കിടെ മതവികാരം വ്രണപ്പെടുത്തുന്ന പ്രയോഗങ്ങള്‍ നടത്തിയെന്നാണ് ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് ഫസിഹുദ്ദീനെന്ന ഹര്‍ജിക്കാരന്രെ ആരോപണം. ഹര്‍ജിയിന്മേല്‍ കോടതി നിര്‍ദ്ദേശ പ്രകാരം ഫലക്നുമ പൊലീസാണ് കേസെടുത്തത്.
നിയമ വിദഗ്‌ദരുമായി ചര്‍ച്ച ചെയ്ത ശേഷം അന്വേഷണ നടപടികളുമായി മുന്നോട്ട് പൊകുമെന്ന് പൊലീസ് അറിയിച്ചു.