'തല'യില്ലാത്ത പൊങ്കല്‍!

തല, പൊങ്കല്‍, വിക്രം, ഐ, യെന്നൈ അറിന്താല്‍, ഗൌതം വാസുദേവ് മേനോന്‍
Last Modified വെള്ളി, 2 ജനുവരി 2015 (11:14 IST)
'തല'യില്ലാത്ത പൊങ്കലിനൊരുങ്ങുകയാണ് തമിഴകം. ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത അജിത് ചിത്രം 'യെന്നൈ അറിന്താല്‍' പൊങ്കലിന് പ്രദര്‍ശനത്തിനെത്തില്ല. ചിത്രത്തിന്‍റെ റിലീസ് ജനുവരി 29ലേക്ക് മാറ്റി.

ജനുവരി 14ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വൈകുമെന്നതിനാലാണ് റിലീസ് നീട്ടിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഷങ്കര്‍ - വിക്രം ടീമിന്‍റെ ബ്രഹ്‌മാണ്ഡചിത്രം 'ഐ' പൊങ്കലിന് പ്രദര്‍ശനത്തിനെത്തുകയാണ്. ഐയെ എതിര്‍ക്കാന്‍ അതേ ദിവസം 'യെന്നൈ അറിന്താല്‍' പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു മുമ്പുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യയിലെ പ്രധാന തിയേറ്ററുകളിലെല്ലാം റിലീസ് ചെയ്യുമെന്നതിനാല്‍ ഒരു വലിയ റിലീസ് യെന്നൈ അറിന്താലിന് സാധ്യമാകില്ല എന്ന തിരിച്ചറിവും ചിത്രം മാറ്റിവയ്ക്കാന്‍ ഗൌതം മേനോനെ പ്രേരിപ്പിച്ചതായാണ് അറിയുന്നത്.

അതേസമയം, 'ഐ'ക്ക് ഏകപക്ഷീയമായ വിജയം സമ്മാനിക്കാന്‍ തമിഴകത്തെ ചിലരെങ്കിലും ഒരുക്കമല്ല. വിശാല്‍ ചിത്രം 'ആമ്പല' പൊങ്കല്‍ റിലീസാണ്. സുന്ദര്‍ സി സംവിധാനം ചെയ്ത ഈ സിനിമ ഒരു ആക്ഷന്‍ കോമഡി എന്‍റര്‍ടെയ്നറാണ്.

യെന്നൈ അറിന്താലില്‍ അനുഷ്ക ഷെട്ടിയും തൃഷയുമാണ് നായികമാര്‍. ഹാരിസ് ജയരാജാണ് സംഗീതം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :