തുര്‍ക്കുമെനിസ്ഥാന്‍ ഏകാധിപതിക്കു വേണ്ടി ജന്മദിന ഗാനം; ജെന്നിഫര്‍ ലോപ്പസ് പുലിവാല്‍ പിടിച്ചു

തുര്‍ക്കുമെനിസ്ഥാന്‍| WEBDUNIA|
PRO
തുര്‍ക്കുമെനിസ്ഥാന്‍ ഏകാധിപതിയായ പ്രസിഡന്റ് ഗുര്‍ബാംഗുലി ബെര്‍ദി മുഹമ്മദോവിന്റെ പിറന്നാള്‍ ദിനത്തിലെ അമേരിക്കന്‍ പോപ് ഗായിക ജെന്നിഫര്‍ ലോപസ് സംഗീത വിരുന്ന് വിവാദമായി. മുഹമ്മദോവിനായി ഗാന പരിപാടി അവതരിപ്പിച്ചതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

മനുഷ്യാവകാശ ലംഘനത്തിന് ഏറെ വിമര്‍ശിക്കപ്പെട്ട നേതാവാണ് മുഹമ്മദോവ്. കടുത്ത മനുഷ്യാവകാശ ലംഘനം തുടരുന്ന മുഹമ്മദോവിനുവേണ്ടി ലോപസിനെ പോലുള്ളവര്‍ ‘ഹാപി ബേര്‍ത്ത്ഡേ’ പാടരുതായിരുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ചൈന പെട്രോളിയം കോര്‍പറേഷനാണ് അമ്പത്തിയേഴുകാരനായ മുഹമ്മദോവിന്റെ ജന്മദിന പരിപാടി സംഘടിപ്പിച്ചത്.

അതേസമയം, തുര്‍ക്കുമെനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ലോപ്പസിന് അറിയില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മുമ്പ് അറിഞ്ഞിരുന്നെങ്കില്‍ ലോപസ് ഈ പരിപാടിയില്‍ പങ്കെടുക്കുമായിരുന്നില്ലെന്ന് അവരുടെ പ്രതിനിധി പിന്നീട് അറിയിച്ചു.

മെക്സിക്കന്‍ നഗരത്തില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ബോര്‍ഡര്‍ ടൗണ്‍ എന്ന സിനിമയില്‍ അഭിനയിച്ചതിന് ജെന്നിഫര്‍ ലോപസിനെ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ആദരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :