ടാര്‍സനാകാന്‍ ദിവസവും 30 മുട്ട വീതം കഴിച്ചു: പൃഥ്വി
PRO
സിനിമാനടനാകാന്‍ വേണ്ടി ഏറെ കഷ്ടപ്പെട്ടയാളല്ല പൃഥ്വിരാജ്. അദ്ദേഹം ഒരു സുപ്രഭാതത്തില്‍ സിനിമയുടെ മായാലോകത്തേക്ക് ആനയിക്കപ്പെടുകയായിരുന്നു. നന്ദനം എന്ന ചിത്രത്തിലേക്ക് രഞ്ജിത് ക്ഷണിക്കുമ്പോള്‍ സിനിമാലോകത്ത് തുടരുന്നതിനേക്കുറിച്ച് പൃഥ്വി ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.
“മറ്റ് പല സിനിമക്കാരും പറയുന്നതുപോലെ കോടമ്പാക്കത്ത് ഭക്ഷണത്തിനുവേണ്ടി അലഞ്ഞുനടന്ന കഥ പറയാനില്ല എനിക്ക്. എന്‍റെ സ്ട്രഗിള്‍ മുഴുവന്‍ സിനിമയില്‍ വന്നതിനു ശേഷമാണ്” - പൃഥ്വി വെളിപ്പെടുത്തി.
WEBDUNIA|
“ഒരാളെ ജീവിതത്തില്‍ ഹീറോയാക്കുന്നത് ചെയ്യുന്ന ജോലിയോടുള്ള സമീപനമാണ്. അത് അയാളുടെ കുടുംബത്തോടും സമൂഹത്തോടുമുള്ള സമീപനത്തിന്‍റെ സൂചകമാണ്. ചെയ്യുന്ന ജോലിയില്‍ അഭിമാനം കണ്ടെത്തുന്നയാളാണ് യഥാര്‍ഥ ഹീറോ” - പൃഥ്വിരാജ് വ്യക്തമാക്കുന്നു.