ഏറ്റവും തിരക്ക് അനൂപ് മേനോന്; തൊട്ടുപിന്നില്‍ പൃഥ്വി!

WEBDUNIA| Last Modified തിങ്കള്‍, 30 ഏപ്രില്‍ 2012 (13:34 IST)
PRO
PRO
മലയാള സിനിമയില്‍ ഇപ്പോള്‍ യുവതാരങ്ങളുടെ കാലമാണ്. യുവാക്കളെ കേന്ദ്രീകരിച്ചിട്ടുള്ള പുതുസിനിമകളാണ് മലയാളത്തില്‍ ഇപ്പോള്‍ ഒരുങ്ങുന്നത്. അതിനാല്‍ തന്നെ യുവനടന്‍‌മാര്‍ ഏറെ തിരക്കിലുമാണ്. ഈ വര്‍ഷം ഏറ്റവും തിരക്കുള്ള നടന്‍ മറ്റാരുമല്ല; അനൂപ് മേനോന്‍ തന്നെ. തിരക്കഥാകൃത്തായും നടനായും പുതുരീതിയില്‍ മുന്നേറുന്ന അനൂപ് മേനോന് ഈ വര്‍ഷം 13 ചിത്രങ്ങളാണ് ഉള്ളത്. യുവ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് ആണ് അനൂപിന് പിന്നില്‍. പൃഥ്വിരാജിന് 12 ചിത്രങ്ങളാണ് ഇനി വരാനുള്ളത്.

മറ്റ് യുവതാരങ്ങളും സിനിമകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ജയസൂര്യക്ക് ഒമ്പത് ചിത്രങ്ങളുള്ളപ്പോള്‍ ഇന്ദ്രജിത്തിന് ഏഴെണ്ണമാണ് ഉള്ളത്. ആസിഫ് അലിക്കും ഏഴോളം ചിത്രങ്ങള്‍ ഈ വര്‍ഷമുണ്ടാകും. നായക വേഷങ്ങള്‍ക്ക് ഉപരിയായി സ്വഭാവ വേഷങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നതിനാലാണ് യുവതാരങ്ങള്‍ക്ക് ഇത്രയധികം സിനിമകളുടെ ഭാഗമാകാന്‍ കഴിയുന്നത്.

അതേസമയം കുഞ്ചാക്കോ ബോബനും ദിലീപും ശ്രദ്ധയോടെയുള്ള നീക്കമാണ് നടത്തുന്നത്. കുഞ്ചാക്കോ ബോബന്റേതായി ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഒമ്പത് ചിത്രങ്ങളില്‍ ഏഴെണ്ണവും സൂപ്പര്‍ഹിറ്റുകളായിരുന്നു. എന്നാല്‍ ഈ വര്‍ഷം കുഞ്ചാക്കോ ബോബന്‍ അഞ്ച് ചിത്രങ്ങള്‍ മാത്രമേ കരാറായിട്ടുള്ളൂവെന്നതാണ് ശ്രദ്ധേയം. 2011ല്‍ സമ്മിശ പ്രതികരണങ്ങള്‍ ഏറ്റുവാങ്ങിയ ദിലീപിനും അഞ്ച് ചിത്രങ്ങള്‍ മാത്രമേ ഈ വര്‍ഷമുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :