മസാലാപ്പടങ്ങളുടെ റാണി എന്ന് അറിയപ്പെട്ടിരുന്ന ഷക്കീലയുടെ ആത്മകഥ ഉടന്‍ പുറത്തിറങ്ങും. 'ഷക്കീല' എന്ന് പേരിട്ടിരിക്കുന്ന പുസ്‌തകത്തില്‍ ഇത്രയും നാള്‍ താന്‍ അനുഭവിച്ചതും കണ്ടതും കേട്ടതുമെല്ലാം ഉണ്ടാകുമെന്ന് ഷക്കീല മുമ്പ് പറഞ്ഞിരുന്നു.
കുട്ടിക്കാലം, പ്രണയം, സിനിമയിലെ ചൂഷണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം ഷക്കീല തുറന്നെഴുതിയിട്ടുണ്ടെന്നാണ് സൂചനകള്‍. വിവാദങ്ങള്‍ ഉയര്‍ത്തിയേക്കാവുന്ന പുസ്‌തകം ഒക്‌ടോബര്‍ 30 ന് പ്രകാശനം ചെയ്യുമെന്നാണ് അറിയുന്നത്. 220 രൂപയാണ് വില.