വിഭാഗീയതയുടെ ചൂടും ചൂരുമായി എം എം ലോറന്‍സിന്റെ ആത്മകഥ

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വിഭാഗീയതയുടെ ചൂടും ചൂരുമായി പ്രമുഖ സിഐടിയു നേതാവ് എം എം ലോറന്‍സിന്റെ ആത്മകഥ. അഞ്ച് പതിറ്റാണ്ടുകളില്‍ പാര്‍ട്ടിയില്‍ നടന്ന അണിയറ സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നതാകും ആത്മകഥ

1948ല്‍ കാന്‍ഡിഡേറ്റ് അംഗമായ ലോറന്‍സ്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സിഐടിയു ദേശീയ സെക്രട്ടറി, ഇടത് മുന്നണി കണ്‍വീനര്‍, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തുടങ്ങി നിരവധി ചുമതലകളില്‍ ആറ് പതിറ്റാണ്ടിലേറ പൊതുരംഗത്ത് നിറഞ്ഞു നിന്നിരുന്ന കാലഘട്ടത്തിലേക്കാണ് സഞ്ചരിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന സിഐടിയു ദേശീയ സമ്മേളനത്തില്‍ നേതൃത്വത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇടതുമുന്നണി കണ്‍വീനറായിരുന്ന 10 വര്‍ഷത്തെ ഓര്‍മ്മകളും പാര്‍ട്ടിയും സിഐടിയും തമ്മിലുണ്ടായ ഭിന്നതയും അച്യുതാനന്ദനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടി തരംതാഴത്തിയ കാലയളവിലെ അനുഭവങ്ങളുമെല്ലാം ആത്മകഥയില്‍ ഉണ്ടാകും.

പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ ഒരിക്കലും പുറത്തു പറയാനാകാത്ത കാര്യങ്ങള്‍ കുറിപ്പായി വേറെ സൂക്ഷിക്കാനാണ് എംഎം ലോറന്‍സിന്റെ ആഗ്രഹം. ഇത് കാലങ്ങള്‍ക്കു ശേഷം പുറത്തുവരട്ടെയെന്നും ലോറന്‍സ് ആഗ്രഹിക്കുന്നു.

ബി ടി ആര്‍, എ കെ ജി, ഇ എം എസ് ,നായനാര്‍, ഇ ബാലാനന്ദന്‍, അച്യുതാനന്ദന്‍, ഗൗരിയമ്മ, പിണറായി വിജയന്‍ തുടങ്ങി ആറ് പതിറ്റാണ്ടിനിടയില്‍ എം എം ലോറന്‍സ് ഇണങ്ങിയും പിണങ്ങിയും പ്രവര്‍ത്തിച്ച നേതാക്കളോടൊപ്പമുള്ള അനുഭവങ്ങളാകും ആത്മകഥയുടെ കാതല്‍. ആറ് മാസങ്ങള്‍ക്കുള്ളില്‍ ആത്മകഥ പൂര്‍ത്തിയാക്കാനാണ് എം എം ലോറന്‍സ് ശ്രമം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :