ജെന്റില്‍മാന്‍ പെര്‍ഫെക്ടല്ല; ആവറേജ് മാത്രം!

ജെസി സാമുവല്‍

WEBDUNIA|
PRO
PRO
മോഹന്‍ലാല്‍- സിദ്ധിക്ക് ടീമിന്റെ ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. 20 വര്‍ഷത്തിനുശേഷമുള്ള മോഹന്‍ലാല്‍- സിദ്ധിക്ക് കൂട്ടുകെട്ട് തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ബോഡി ഗാര്‍ഡുമായി ഹിന്ദിയിലേക്ക് പോയ സിദ്ധിക്ക് 100 കോടി ക്ലബ്ബില്‍ അംഗമായതും മൂല്യം ഉയര്‍ത്തി. അതുകൊണ്ട് തന്നെയാണ് റിലീസിംഗിനുമുന്‍പേ ബോക്സോഫീസ് ഹിറ്റ് എന്ന പദവിയും ചിത്രം കരസ്ഥമാക്കിയത്. 10 കോടി മുതല്‍മുടക്കില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും സംയുക്തമായി നിര്‍മ്മിച്ച ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റ് അടക്കം വിവിധയിനങ്ങളില്‍ 11.5 കോടി രൂപ കളക്ഷന്‍ ലഭിച്ചു. ഇതൊക്കെയാണ് ജെന്റില്‍മാനെ കണ്ടേ അടങ്ങൂവെന്ന തീരുമാനത്തിലേക്ക് നയിച്ചു.

കഥ ചുരുക്കത്തില്‍ പറയണമെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമാ സ്റ്റൈല്‍ ഒരു പേര് നല്‍‌കാം- ‘ഒരാണും നാലുപെണ്ണുങ്ങളും’. അനു, അശ്വതി, ജ്യോതി, ചിന്നു എന്ന നാലു പെണ്ണുങ്ങളും എന്നും ‘പൂസാകുന്ന ബോസ്’ എന്ന ചന്ദ്രബോസുമാണ്ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. തന്നെക്കുറിച്ച് ആരെക്കൊണ്ടും ജെന്റില്‍മാന്‍ എന്നു പറയിക്കണമെന്നാണ് ചന്ദ്രബോസിന്റെ ആഗ്രഹം.

നാലു നായികമാരുടെ ജീവിതത്തില്‍ അയാള്‍ ചെലുത്തുന്ന സ്വാധീനവും ഇവരുടെ കൂടിച്ചേരലുകളിലൂടെ ഉരുത്തിരിയുന്ന കഥാസന്ദര്‍ഭങ്ങളുമാണ് ചിത്രത്തെ നയിക്കുന്നത്. ജയഭാരതി- സത്താര്‍ ദമ്പതികളുടെ മകനായ കൃഷ് ജെ സത്താറിന്റെ അരങ്ങേറ്റ ചിത്രമാണെങ്കിലും മോശമാക്കിയില്ല. ശരത്ത് എന്ന കഥാപാത്രവും ചിത്രത്തിലെ ഒരു ഘടകമാണ്.

എല്ലാവരും പെര്‍ഫെക്ട് എന്ന് പറയാനാഗ്രഹിക്കുന്ന ചന്ദ്രബോസിനെ ഒരു ആവറേജ് ജെന്റില്‍മാനാക്കാനേ സിദ്ധിക്കിനായുള്ളൂ. ഒരുപാട് ചിരി തീര്‍ക്കാന്‍ ബോസിനും ശിങ്കിടി കലാഭവന്‍ ഷാജോണിന്റെ മണിക്കും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വിയറ്റ്നാം കോളനി പോലൊരു കം‌പ്ലീറ്റ് എന്റര്‍ടൈയ്നര്‍ പ്രതീക്ഷിക്കുന്ന പ്രേക്ഷകന് ചിത്രം നല്‍കുന്നത് നിരാശയാണ്. വെറും മനസോടെ പടം കാണാനെത്തുന്ന പ്രേക്ഷകന് ചിത്രം രസിക്കും. പള്ളിവാള് ഭദ്രവട്ടകം എന്ന നാടന്‍ പാട്ടാണ് ടൈറ്റില്‍ സോംഗ്.

അടുത്ത പേജില്‍: നിറംകെടുത്തിയ ക്ലൈമാക്സ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :