ജയറാം ചിത്രത്തിന്‍റെ റീമേക്കില്‍ നയന്‍‌താര?

വീണ്ടും നയന്‍‌താരയുടെ ഹൊറര്‍ ചിത്രം

Nayantara, Jayaram, Mammootty, Kalabhavan Mani, Mohanlal, നയന്‍‌താര, ജയറാം, മായ, മമ്മൂട്ടി, കലാഭവന്‍ മണി, മോഹന്‍ലാല്‍
Last Modified വ്യാഴം, 24 മാര്‍ച്ച് 2016 (14:34 IST)
1997ല്‍ രാജസേനന്‍ സംവിധാനം ചെയ്ത ജയറാം ചിത്രമാണ് ദി കാര്‍. ഒരു വാഷിംഗ് പൌഡര്‍ കമ്പനി നടത്തിയ മത്സരത്തില്‍ ഭാഗ്യസമ്മാനമായി ജയറാം അവതരിപ്പിക്കുന്ന മഹാദേവന് ഒരു കാര്‍ സമ്മാനമായി ലഭിക്കുന്നതും ആ കാര്‍ പിന്നീട് ഒരു പൊല്ലാപ്പായി മാറുന്നതുമായിരുന്നു ചിത്രത്തിന്‍റെ കഥ. ഈ കാര്‍ പ്രേതബാധയുള്ളതാണോ എന്നുവരെ സംശയിക്കേണ്ട സാഹചര്യം
മഹാദേവനുണ്ടായി.

സമാനമായ ഒരു കഥ ഇപ്പോള്‍ തമിഴില്‍ ചലച്ചിത്രമാകുകയാണ്. ഒരു കാര്‍ തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. നയന്‍‌താരയാണ് നായികയാകുന്നത്. ‘മായ’ എന്ന സൂപ്പര്‍ഹിറ്റ് ഹൊറര്‍ ത്രില്ലറിന് ശേഷം നയന്‍‌താര നായികയാകുന്ന ഹൊറര്‍ സിനിമ.

പ്രേതബാധയുള്ള കാര്‍ ആണ് ഈ സിനിമയുടെ ഹൈലൈറ്റ് എന്നാണ് സൂചന. ദി കാര്‍ എന്ന ചിത്രത്തിന്‍റെ റീമേക്കാണോ എന്ന കാര്യത്തില്‍
വ്യക്തതയില്ലെങ്കിലും സമാനമായ ഏറെ കഥാസന്ദര്‍ഭങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദോസ് രാമസ്വാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ തമ്പി രാമയ്യയാണ് നയന്‍താരയുടെ പിതാവായി അഭിനയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :