ദുല്‍ക്കറിനോടും നിവിന്‍ പോളിയോടും ചെയ്തത് കലാഭവന്‍ മണിയോട് ചെയ്തില്ല!

ദുര്‍ബലമായ മനസായിരുന്നു മണിയുടേത്: വിനയന്‍

Dulquer Salman, Nivin Pauly, Kalabhavan Mani, Vinayan, Mammootty, Sabu, ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍ പോളി, കലാഭവന്‍ മണി, വിനയന്‍, മമ്മൂട്ടി, സാബു
Last Modified ബുധന്‍, 23 മാര്‍ച്ച് 2016 (16:25 IST)
കലാഭവന്‍ മണിയോട് നീതികാണിക്കാന്‍ കലാകേരളത്തിന് കഴിഞ്ഞില്ലെന്ന് സംവിധായകന്‍ വിനയന്‍. ദുല്‍ക്കര്‍ സല്‍മാനും നിവിന്‍ പോളിക്കും ലഭിച്ച നീതി മണിയോട് കാണിക്കാന്‍ നമുക്ക് കഴിഞ്ഞില്ലെന്നും വിനയന്‍ പറയുന്നു.

ജീവിതത്തിന്‍റെ സര്‍വ്വ ദുഃഖങ്ങളും പേറിവന്ന ചെറുപ്പക്കാരനാണ് കലാഭവന്‍ മണി. അങ്ങനെയുള്ള ഒരു ചെറുപ്പക്കാരനോട് നീതികാണിക്കാന്‍ നമുക്ക് കഴിഞ്ഞില്ല. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ദുല്‍ക്കര്‍ സല്‍മാനും നിവിന്‍ പോളിക്കും നല്‍കിയപ്പോള്‍ ‘ചെറുപ്പക്കാര്‍ വളര്‍ന്നുവരട്ടെ’ എന്നായിരുന്നു ജൂറി പറഞ്ഞ ന്യായം. എന്നാല്‍ ഇരുപത്തേഴാം വയസില്‍ കലാഭവന്‍ മണി ചെയ്ത വാസന്തിയും ലക്‍ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അന്ധഗായകന് അവാര്‍ഡ് നല്‍കാന്‍ ഈ ന്യായം കണ്ടില്ല. ഒരു വരേണ്യവര്‍ഗം സിനിമയില്‍ ഉണ്ടെന്നാണ് മണിയുടെ ഈ അനുഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് - വേലൂര്‍ പുനര്‍ജ്ജനി ജീവജ്വാല കലാസമിതി സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണത്തില്‍ വിനയന്‍ പറഞ്ഞു.

കലാഭവന്‍ മണിക്ക് ദുര്‍ബലമായ മനസാണുണ്ടായിരുന്നതെന്നും വിനയന്‍ ഓര്‍മ്മിച്ചു. ‘ആകാശത്തോളം പൊങ്ങി നില്‍ക്കുമ്പോഴും മുഖത്തുനോക്കി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ മണി തളര്‍ന്നുപോകുമായിരുന്നു’ - വിനയന്‍ ഓര്‍ത്തെടുത്തു.

നാലോ അഞ്ചോ പേര്‍ ചേര്‍ന്നാല്‍ മണിയുടെ മനസിനെ വളച്ചെടുക്കാന്‍ കഴിയുമായിരുന്നു എന്നും മണിയെ അടുത്തറിയാവുന്നവര്‍ക്ക് അത് ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണെന്നും വിനയന്‍ വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :