മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ സിനിമ ഇറങ്ങിയ വാരത്തില്‍ മറ്റൊരു സിനിമയ്ക്ക് തലപൊക്കാന്‍ കഴിയില്ലായിരുന്നു കുറച്ചുകാലം മുമ്പുവരെ. എന്നാല്‍ മമ്മൂട്ടിക്ക് കനത്ത തിരിച്ചടിയാവുകയാണ് ഈ റംസാന്‍ സീസണ്. മമ്മൂട്ടിയെ മറികടന്ന് വിജയ് ആണ് കേരളത്തിലെ തിയേറ്ററുകള്‍ ഭരിക്കുന്നത്. കടല്‍ കടന്നൊരു മാത്തുക്കുട്ടി(മമ്മൂട്ടി), മെമ്മറീസ്(പൃഥ്വിരാജ്), നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി(ദുല്‍ക്കര്‍ സല്‍മാന്‍), പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും(കുഞ്ചാക്കോ ബോബന്‍), ചെന്നൈ എക്സ്പ്രസ്(ഷാരുഖ് ഖാന്‍), തലൈവാ(വിജയ്) എന്നിവയാണ്...