മമ്മൂട്ടിയുടെ തമിഴ് ആക്ഷന്‍ ത്രില്ലര്‍, സംവിധാനം ലിങ്കുസാമി!

മോഹന്‍ലാലിന്‍റെ വഴിയേ മമ്മൂട്ടിയും, ഇനി ലിങ്കുസാമിയുടെ ത്രില്ലര്‍!

Mammootty, Mohanlal, Lingusamy, Dileep, Tamil, Kabali, Pinarayi, മമ്മൂട്ടി, മോഹന്‍ലാല്‍, ലിങ്കുസാമി, ദിലീപ്, തമിഴ്, കബാലി, പിണറായി
Last Modified ശനി, 30 ജൂലൈ 2016 (18:06 IST)
കൂടുതല്‍ അന്യഭാഷാ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കുന്ന മോഹന്‍ലാല്‍ ശൈലിയിലേക്ക് മമ്മൂട്ടിയും കടക്കുന്നു. തമിഴകത്തെ സൂപ്പര്‍ സംവിധായകന്‍ ലിങ്കുസാമിയുടെ പുതിയ ത്രില്ലറില്‍ മമ്മൂട്ടി നായകനാകും. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും.

ഇപ്പോള്‍ അല്ലു അര്‍ജ്ജുനെ നായകനാക്കി ഒരു തെലുങ്ക് ചിത്രം ഒരുക്കുന്ന തിരക്കിലാണ് ലിങ്കുസാമി. അതിനിടയിലാണ് അദ്ദേഹം മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തുകയും ഒരു കഥ ഡിസ്കസ് ചെയ്യുകയും ചെയ്തത്. കഥ ഇഷ്ടമായ മമ്മൂട്ടി ലിങ്കുസാമിക്ക് ഡേറ്റ് നല്‍കുകയായിരുന്നു.

ലിങ്കുസാമിയുടെ ആദ്യചിത്രമായ ‘ആനന്ദ’ത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. മമ്മൂട്ടിയെ നായകനാക്കി ഇത്തവണ പക്ഷേ ചെയ്യുന്നത് ഒരു ത്രില്ലര്‍ സിനിമയായിരിക്കും. അല്ലു അര്‍ജ്ജുന്‍ ചിത്രത്തിന് ശേഷം വിശാലിനെ നായകനാക്കി സണ്ടക്കോഴി 2 ചെയ്യാനായിരുന്നു ലിങ്കുസാമി ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ മമ്മൂട്ടി ഡേറ്റ് നല്‍കിയതോടെ സണ്ടക്കോഴി 2 മാറ്റിവയ്ക്കാന്‍ ലിങ്കുസാമി തീരുമാനിക്കുകയായിരുന്നു.

പേരന്‍‌പ് എന്ന തമിഴ് ചിത്രം ഇതിനോടകം മമ്മൂട്ടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. റാം സംവിധാനം ചെയ്ത ആ സിനിമ ഉടന്‍ റിലീസാകും. അടുത്ത വര്‍ഷം സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന തമിഴ് സിനിമയിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :