കളിമണ്ണിന്‍റെ വരവ്, അതൊരു വരവായിരിക്കും!

WEBDUNIA|
PRO
ശ്വേതാ മേനോന്‍റെ പ്രസവം ചിത്രീകരിച്ച സിനിമ എന്ന ഖ്യാതി ഇപ്പോള്‍ തന്നെ ‘കളിമണ്ണ്’ എന്ന പ്രൊജക്ടിനെ ശ്രദ്ധാകേന്ദ്രമാക്കിക്കഴിഞ്ഞു. ബ്ലെസിയുടെ ഇതുവരെയുള്ള സിനിമകളേക്കാള്‍ വലിയ മാധ്യമ - പ്രേക്ഷക ശ്രദ്ധയാണ് ഈ സിനിമയ്ക്ക് ലഭിക്കുന്നത്. വിവാദചിത്രമായതിനാല്‍ ഈ സിനിമയുടെ റിലീസ് ഏവരും ആകാംക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. ‘കേരളത്തിലെ തിയേറ്ററുകള്‍ ലേബര്‍ റൂമാക്കാന്‍ അനുവദിക്കില്ല’ എന്ന പ്രഖ്യാപനത്തോടെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും സാംസ്കാരിക സംഘടനകളും ഇപ്പോള്‍ തന്നെ ചിത്രത്തിനെതിരെ രംഗത്തുണ്ട്.

ബ്ലെസിയുടെ തന്നെ കല്‍ക്കട്ട ന്യൂസ് പോലെ വന്‍ ബജറ്റിലാണ് ‘കളിമണ്ണ്’ ഒരുങ്ങുന്നത് എന്നതാണ് പ്രത്യേകത. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൂടുതലും മുംബൈയിലാണ് നടന്നത്. ഇനി രണ്ട് ഷെഡ്യൂള്‍ കൂടി ബാക്കിയുണ്ട്. മേയ് അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് ബ്ലെസി പ്രതീക്ഷിക്കുന്നത്.

പ്രമുഖ സംവിധായകനായ പ്രിയദര്‍ശന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കുന്ന സംവിധായകന്‍ പ്രിയദര്‍ശനായിത്തന്നെയാണ് പ്രിയന്‍ വേഷമിടുന്നത്. സുനില്‍ ഷെട്ടിയാണ് ഈ സിനിമയിലെ മറ്റൊരു വലിയ താരം. ഏറ്റവും ഒടുവില്‍ കേള്‍ക്കുന്നത് ‘ഡേര്‍ട്ടി പിക്ചറി’ന്‍റെ കോറിയോഗ്രാഫറായ പോണി വര്‍മ കളിമണ്ണുമായി സഹകരിക്കുന്നു എന്നാണ്.

ബിജുമേനോനും ശ്വേതാ മേനോനും ജോഡിയാകുന്ന ഈ സിനിമ ഒരു അമ്മയും മകളും തമ്മിലുള്ള അപൂര്‍വബന്ധമാണ് പ്രമേയമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :