ബന്ധം തകർന്നാൽ ബലാത്സംഗ ആരോപണം: കങ്കണക്കെതിരെ രൂക്ഷ വിമർശനവുമായി സെറീന വഹാബ് !

Last Modified വെള്ളി, 14 ജൂണ്‍ 2019 (12:55 IST)
കങ്കണ റണാവത്ത് നിർമ്മാതാവും നടനുമായ ആദിത്യ പഞ്ചോളിക്കെതിരെ നൽകിയ ബലാത്സംഗ പരാതിയണ് ഇപ്പോൾ ബോളിവുഡിൽ ചൂടുപിടിക്കുന്ന ചർച്ച. എന്നാൽ നടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആദിത്യ പഞ്ചോളിയുടെ ഭാര്യയും നടിയുമായ സെറീന വഹാബ്. ഒരാളുമായുള്ള ബന്ധം തർന്നതുകൊണ്ട് അയാൾക്കെതിരെ ബലാത്സംഗ ആരോപണങ്ങൾ നടത്തുന്നത് ശരിയല്ല എന്ന് സെറീന വാഹാബ് തുറന്നടിച്ചു.

ദീർഘകാലമായി ഒരാളുമായുണ്ടായിരുന്ന ബന്ധം തകർന്നു എന്ന് കരുതി അയാൾക്കെതിരെ ബലാത്സംഗ അരോപണങ്ങൾ നടത്തുന്നത് ശരിയല്ല. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഭർത്താവിന്റെ സുരക്ഷയണ് എനിക്ക് വലുത് അദ്ദേഹത്തെ എനിക്ക് നന്നായി അറിയാം. അദ്ദേഹം ഒന്നും എന്നിൽനിന്നും മറച്ചുവക്കാറില്ല. സെറീന വാഹാബ് പറഞ്ഞു.

കങ്കണയുടെ ബലാത്സംഗ ആരോപണത്തിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുകയാണ് ആദിത്യ പഞ്ചോളി. കങ്കണയുടെ അഭിഭാഷകൻ തന്നെ ഭീഷണിപ്പെടുത്തിയതായും പഞ്ചോളി ആരോപിച്ചിരുന്നു, ഇതിന്റെ ദൃശ്യങ്ങൾ പഞ്ചോളി പൊലീസിന് നൽകിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആദിത്യ പഞ്ചോളി തന്നെ ബലാത്സംഗത്തി് ഇരയാകി എന്ന് കങ്കണ ആരോപണം ഉനയിച്ചത്. പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :