Last Modified വെള്ളി, 14 ജൂണ്‍ 2019 (08:40 IST)
ബോളിവുഡിന്റെ എവർഗ്രീൻ സുന്ദരിയാണ് ഐശ്വര്യ റായ്. വിവാദങ്ങൾ നിറഞ്ഞ പ്രണയങ്ങൾക്കൊടുവിൽ ആഷ് ബി ടൌണിലെ ചുള്ളൻ അഭിഷേക് ബച്ചനെയാണ് വിവാഹം ചെയ്തത്. ഇവരുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.
വിവാഹത്തിന് ശേഷവും പാപ്പരാസികള്‍ ഇവരെ വിടാതെ പിന്തുടരുന്നുണ്ട്. മുന്‍പൊരിക്കല്‍ തങ്ങളുടെ വിവാഹമോചനത്തെക്കുറിച്ച് പ്രചരിച്ച റിപ്പോര്‍ട്ടും അന്ന് അഭിഷേക് പ്രതികരിച്ചതിനെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഐശ്വര്യയുമായി ഒത്തുപോകാൻ കഴിയില്ലെന്നും അതിനാൽ അഭിഷേക് വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കുകയാണെന്നും ഒരിക്കൽ റിപ്പോർട്ടുകൾ വന്നിരുന്നു. അന്ന് അഭിഷേക് നൽകിയ മറുപടിക്ക് ഇന്നും ആരാധകർ കൈയ്യടി നൽകുന്നുണ്ട്.
‘താന്‍ വിവാഹ മോചിതനായെന്നും ഇക്കാര്യത്തെക്കുറിച്ച് തന്നെ അറിയിച്ചതിന് നന്ദിയുണ്ടെന്നുമായിരുന്നു അന്ന് താരം പ്രതികരിച്ചത്. എന്നാണ് വീണ്ടും വിവാഹിതനാവുന്നതെന്ന് അറിയിക്കണമെന്നും അന്ന് താരം പറഞ്ഞിരുന്നു. താനും ആഷുമായുള്ള വിവാഹ ജീവിതത്തില്‍ മൂന്നാമതൊരാളുടെ ആവശ്യമില്ല. തന്റെയും ആഷിന്റേയും കാര്യങ്ങള്‍ എന്തിനാണ് മറ്റൊരാള്‍ തീരുമാനിക്കുന്നത്. ‘തങ്ങളുടെ ജീവിതത്തെക്കുറിച്ച് എന്തിനാണ് മറ്റുള്ളവര്‍ ഇത്രയധികം ചിന്തിക്കുന്നതെന്നും അഭിഷേക് ചോദിച്ചിരുന്നു.