അനുബന്ധ വാര്‍ത്തകള്‍
- 'തുടക്കത്തിൽ അവള്‍ക്ക് ഫ്രസ്ട്രേഷൻ, പുറത്തു പോകാനും ഷോപ്പിങ് നടത്താനും സാധിച്ചില്ല, പിന്നെ ശീലമായി': എ.ആർ റഹ്‌മാൻ പറഞ്ഞത്
- എആര്‍ റഹ്‌മാനും ഭാര്യയും വേര്‍പിരിഞ്ഞു; അടുക്കാനാകാത്തവിധം അകന്നുപോയെന്ന് സൈറ
- 8 സെഞ്ചുറികള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെയും ബാബറിനെയും വിരാടിനെയും പിന്നിലാക്കി അഫ്ഗാന്റെ ഗുര്‍ബാസ്
- 'എന്റെ ഇക്കയും അച്ചായനും ചേട്ടനുമൊക്കെ ആ സൂപ്പർസ്റ്റാർ ആണ്': റഹ്‌മാൻ
- റിയൽ ലൈഫിലും ആ നടൻ നിഷ്കളങ്കൻ തന്നെ, ഇങ്ങനെ പോകുന്നതാണ് നല്ലത്: റഹ്‌മാൻ
'ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം': ഡിവോഴ്സ് ആകുന്നതിനെ കുറിച്ച് എ.ആർ റഹ്‌മാൻ
വിവാഹമോചന വാര്‍ത്തകള്‍ക്കിടെ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണവുമായി എ.ആര്‍ റഹ്‌മാന്‍. താനും ഭർത്താവ് എ.ആർ റഹ്‌മാനും പിരിയാൻ പോവുകയാണെന്ന് സൈറ ബാനു ആയിരുന്നു ആദ്യം അറിയിച്ചത്. പിന്നാലെയാണ്, റഹ്‌മാൻ വിശദീകരണം നൽകി രംഗത്ത് വന്നത്. ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
'എല്ലാ കാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അര്‍ഥം തേടുകയാണ്. ആകെ തകർന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു', എന്നായിരുന്നു റഹ്‌മാൻ കുറിച്ചത്.
സൈറ ഭാനുവിന്റെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും തമ്മില്‍ വേര്‍പിരിയുന്ന കാര്യം അറിയിച്ചത്. തീരുമാനം ഏറെ പ്രയാസകരമാണെന്ന് സൈറ പറയുന്നു. ഇരുവര്‍ക്കുമിടയിലുള്ള വൈകാരിക ബന്ധത്തിൽ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും പരിഹരിക്കാൻ കഴിയാതെ വന്നതോടെയാണ് വിവാഹമോചനമെന്നും അഭിഭാഷക അവ്യക്തമാക്കി.