1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. AR Rahman and his wife separated

എആര്‍ റഹ്‌മാനും ഭാര്യയും വേര്‍പിരിഞ്ഞു; അടുക്കാനാകാത്തവിധം അകന്നുപോയെന്ന് സൈറ

AR Rahman and his wife separated
സംഗീതഞ്ജന്‍ എആര്‍ റഹ്‌മാന്‍ വിവാഹമോചിതരാകുന്നു. ഭാര്യ സൈറ ഭാനുവിന്റെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും തമ്മില്‍ വേര്‍പിരിയുന്ന കാര്യം അറിയിച്ചത്. തീരുമാനം ഏറെ പ്രയാസകരമാണെന്ന് സൈറ പറയുന്നു.
 
”വര്‍ഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവില്‍ ഭര്‍ത്താവ് എ.ആര്‍. റഹ്‌മാനുമായി വേര്‍പിരിയാനുള്ള ഏറെ പ്രയാസകരമായ തീരുമാനത്തില്‍ സൈറ എത്തിയിരിക്കുകയാണ്. ഇരുവര്‍ക്കുമിടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്കൊടുവിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം. പരസ്പരം സ്‌നേഹം നിലനില്‍ക്കുമ്പോഴും, പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചതായി ദമ്പതികള്‍ തിരിച്ചറിഞ്ഞു, ആര്‍ക്കും ഇത് പരിഹരിക്കാന്‍ കഴിയില്ല. ഏറെ വിഷമത്തോടെയാണ് ഈ തീരുമാനമെടുത്തതെന്ന് സൈറ വ്യക്തമാക്കി. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് അവരുടെ സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു'വെന്ന് വന്ദന ഷാ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
 
1995ലാണ് റഹ്‌മാനും സൈറ ഭാനുവും വിവാഹിതരായത്. ഭാര്യക്കൊപ്പമുള്ള ചിത്രങ്ങള്‍ റഹ്‌മാന്‍ ഇടക്കിടെ പങ്കുവെക്കാറുണ്ട്. ഇരുവര്‍ക്കും ഖദീജ, റഹീമ, അമീന്‍ എന്നീ മൂന്ന് മക്കളുണ്ട്.
 
അടുത്ത ലേഖനം
ബുദ്ധിയും ബോധവും വെച്ചപ്പോൾ തന്നെ മനസിലാക്കി, കല്യാണം കഴിക്കില്ല, അതിന് കാരണമുണ്ട്: ഐശ്വര്യ ലക്ഷ്മി