അനുബന്ധ വാര്‍ത്തകള്‍
- പിന്നെ എന്തുകൊണ്ട് മമ്മൂട്ടി ഇന്ത്യക്ക് പുറത്ത് കടക്കുന്നില്ല ? - വൈറലായി കുറിപ്പ്
- മമ്മൂട്ടി ചിത്രം യാത്രയുടെ ആദ്യ ടിക്കറ്റ് വിറ്റു പോയത് 4.37 ലക്ഷം രൂപക്ക്, കണ്ണുതള്ളി ആരാധകർ!
- ഇക്കാ കെട്ടിപ്പിടിച്ച് ഒരു ഫോട്ടോ എടുത്തോട്ടേ? അതിനെന്താ എടുത്തോളൂ; മമ്മൂട്ടിയെക്കുറിച്ച് അമൃത സുരേഷ്
- പേരൻപ് കണ്ടു, രാത്രി ഉറക്കം വന്നില്ല, മമ്മൂക്ക ഒരു പാഠപുസ്തകമാണ്: സുരേഷ് കൃഷ്ണ
- നല്ല നടൻമാർ ഒത്തിരിയുണ്ട്, പക്ഷേ മികച്ച നടൻ നിങ്ങൾ മാത്രമാണ് മമ്മൂക്ക: വൈറലായി കുറിപ്പ്
എങ്ങും മമ്മൂട്ടി തരംഗം, യാത്രയുടെ ട്രെയിലർ ഏറ്റെടുത്ത് ആരാധകർ!
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന മമ്മൂട്ടി ചിത്രം 'യാത്ര'യുടെ മലയാളം ട്രെയിലര്‍ പുറത്തിറങ്ങി. കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങില്‍ കെജിഎഫ് താരം യഷ് ആണ് ട്രെയ്ലര് റിലീസ് ചെയ്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണിത്.
മഹാ വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് കേരളത്തില്‍ റിലീസ് ചെയ്യുക. ചിത്രത്തിന്റെ കേരള വിതരണാവകാശം ഗ്ലോബല്‍ യുണൈറ്റഡ് മീഡിയക്കാണ്. ഫെബ്രുവരി എട്ടിനാണ് യാത്ര മൂന്നു ഭാഷകളിലായി ലോകമൊട്ടാകെ റിലീസ് ചെയ്യുന്നത്.
യുഎസിലും യുഎഇയിലും ഫെബ്രുവരി 7ന് പ്രീമിയര്‍ ഷോ സംഘടിപ്പിച്ചിട്ടുണ്ട്. 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിക്കുന്ന ചിത്രം 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈഎസ്ആറിന്റെ മൂന്നു മാസം നീണ്ട പദയാത്രയാണ് ചിത്രത്തിന്റെ പ്രധാന ഇതുവൃത്തം.