Last Modified തിങ്കള്‍, 4 ഫെബ്രുവരി 2019 (14:46 IST)
പ്രേക്ഷകർക്ക് വളരെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് അമൃതയുടെ കുറിപ്പും അതിനൊപ്പം പങ്കിട്ട ഫോട്ടോകളുമാണ്. താരം മമ്മൂക്കയുടെ കൂടെ കെട്ടിപ്പിടിച്ച് ഒരു ഫോട്ടോ എടുത്തതിന്റെ ത്രില്ലിലാണെന്ന് ചിത്രത്തിൽ വ്യക്തമാണ്.
'ഓള്‍വേയ്‌സ് ഫാന്‍ ഗേള്‍, ഇക്കാ കെട്ടിപ്പിടിച്ചൊരു ഫോട്ടോ എടുത്തോട്ടെ? അതിനെന്താ കെട്ടിപ്പിടിച്ചോ' എന്നാണ് ചിത്രത്തിന്റെ ക്യാപ്‌ഷൻ. ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്‌ത ഫോട്ടോയ്‌ക്ക് നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെയാണ് അമൃത സുരേഷ്. ഇടയ്ക്കിടയ്ക്ക് യാത്ര ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരമെത്താറുണ്ട്. മികച്ച സ്വീകാര്യതയാണ് അമൃതയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.