യാത്രയുടെ പടയോട്ടം തുടരുന്നു, ബോക്‌സോഫീസിൽ അലയടിച്ച് മമ്മൂട്ടി ചിത്രം!

Last Modified ബുധന്‍, 13 ഫെബ്രുവരി 2019 (15:12 IST)
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് മമ്മൂട്ടിയുടെ റിലീസ് ആയത്. വൈ എസ് രാജശേഖര റെഡ്ഡിയുടെ പദയാത്ര ആസ്‌പദമാക്കിയാണ് മഹി വി രഘവ് ഈ തെലുങ്ക് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് തെലുങ്കിൽ മാത്രമല്ല മലയാളത്തിലും വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷൻ അറിയാനാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. അഞ്ചാം ദിനം പിന്നിടുന്നതിനിടയില്‍ ആന്ധപ്രദേശിലെ ബോക്‌സോഫീസില്‍ നിന്നും സിനിമ 6 കോടി നേട്ടം കൈവരിച്ചുവെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

6.5 കോടിയിലധികം രൂപയാണ് സിനിമയ്ക്ക് അഞ്ചാം ദിനത്തില്‍ ലഭിച്ചിച്ചിട്ടുള്ളത്. പ്രീ ബിസിനസ്സിലൂടെ കോടികള്‍ സ്വന്തമാക്കിയാണ് യാത്രയുടെ കുതിപ്പ്. മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രമായ് യാത്ര മാറും എന്നുതന്നെയാണ് സിനിമാ പ്രേമികൾ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :