പറയാൻ വാക്കുകളില്ല, രാജണ്ണയെ നേരിൽ കണ്ടു; യാത്രയ്‌ക്ക് അഭിനന്ദനവുമായി സംവിധായകൻ

Last Modified ബുധന്‍, 13 ഫെബ്രുവരി 2019 (14:13 IST)
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്രയ്‌ക്ക് മികച്ച സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്. യാത്രയുടെ സംവിധായകനായ മഹി വി രാഘവിനും അണിയറപ്രവർത്തകർക്കും അഭിനന്ദനവുമായി നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തുവന്നത്. ഇപ്പോൾ വൈറലാകുന്നത് സംവിധായകൻ സുരേന്ദർ റെഡ്ഡിയുടെ വാക്കുകളാണ്.

'കണ്ടു. അത് തികച്ചും വൈകാരികമായ ഒരു യാത്രയായിരുന്നു. പലയിടങ്ങളിലും ഇമോഷണലായി. മമ്മൂട്ടിയുടെ മികച്ച പ്രകടനവും സത്യസന്ധതയും തന്നെയാണ് അങ്ങനെ തോന്നാൻ കാരണമായത്, രാജണ്ണയെ തന്നെയാണ് സ്‌ക്രീനിൽ കണ്ടത്. ക്യാമറയ്‌ക്ക് മുമ്പിലും പിന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനം'- സുരേന്ദർ റെഡ്ഡി ഫേസ്‌ബുക്കിൽ കുറിച്ചു.

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് മമ്മൂട്ടിയുടെ യാത്ര റിലീസ് ചെയ്‌തത്. വൈ എസ് രാജശേഖര റെഡ്ഡിയുടെ പദയാത്ര ആസ്‌പദമാക്കിയാണ് മഹി വി രഘവ് ഈ തെലുങ്ക് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് തെലുങ്കിൽ മാത്രമല്ല മലയാളത്തിലും വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :