മോഹന്‍ലാല്‍ ചിത്രത്തിന് മുമ്പ് വിനയന്‍ ചെയ്യുന്നത് മമ്മൂട്ടിച്ചിത്രം, ഒരു എന്‍ആര്‍ഐ ബിസിനസുകാരനായി മെഗാസ്റ്റാര്‍ !

മമ്മൂട്ടി, മോഹന്‍ലാല്‍, വിനയന്‍, Mammootty, Mohanlal, Vinayan
Last Modified ബുധന്‍, 13 ഫെബ്രുവരി 2019 (12:13 IST)
മോഹന്‍ലാലും വിനയനും ഒന്നിക്കുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം സിനിമാലോകത്ത് വലിയ ചര്‍ച്ചാവിഷയമായത്. വിനയന്‍ ആദ്യമായി ഒരു മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നതും മലയാള സിനിമയുടെ മെയിന്‍‌സ്ട്രീമിലേക്ക് വിനയന്‍റെ ശക്തമായ തിരിച്ചുവരവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് തന്നെ വഴിവച്ചു.

എന്നാല്‍ പുതിയ വിവരം, മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നതിന് മുമ്പ് വിനയന്‍ പ്ലാന്‍ ചെയ്യുന്നത് ഒരു മമ്മൂട്ടിച്ചിത്രമാണത്രേ. ഒരു തകര്‍പ്പന്‍ ആക്ഷന്‍ സിനിമയ്ക്കുള്ള പ്ലോട്ടാണ് മമ്മൂട്ടിക്കായി വിനയന്‍ ഒരുക്കിയിരിക്കുന്നതെന്നും അറിയുന്നു. മമ്മൂട്ടി ഒരു എന്‍ ആര്‍ ഐ ബിസിനസുകാരനായാണ് ഈ സിനിമയില്‍ വേഷമിടുന്നതെന്നും സൂചനകള്‍ ലഭിക്കുന്നു.

ദാദാസാഹിബ്, രാക്ഷസ രാജാവ് എന്നീ മെഗാഹിറ്റ് മമ്മൂട്ടിച്ചിത്രങ്ങള്‍ വിനയന്‍ സംവിധാനം ചെയ്തത് 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. വിനയന്‍ അതിശക്തമായി തിരിച്ചുവരുമ്പോള്‍ അതില്‍ മെഗാസ്റ്റാറിന്‍റെ ഒരു വമ്പന്‍ പ്രൊജക്ടും ഉണ്ടെന്നത് ഇന്‍ഡസ്ട്രിയെയാകെ ആവേശത്തിലാക്കിയിട്ടുണ്ട്.

വിനയന്‍ സംവിധാനം ചെയ്ത കഴിഞ്ഞ ചിത്രം ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ ഹിറ്റായിരുന്നു. ഈ വര്‍ഷം തന്നെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും പ്രൊജക്ടുകള്‍ ചെയ്യാനാണ് വിനയന്‍റെ പദ്ധതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :